സമാധാനത്തിനായി പ്രാർത്ഥിക്കാൻ വീണ്ടും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നടമാടുന്ന യുദ്ധത്തിന്റെ ഭീകരതയെ
ചൂണ്ടിക്കാട്ടി സമാധാനത്തിനായി പ്രാർത്ഥിക്കാൻ വീണ്ടും ആഹ്വാനം ചെയ്ത്
ഫ്രാൻസിസ് പാപ്പ.

ബുധനാഴ്ച, വത്തിക്കാൻ ചത്വരത്തിൽ നടത്തിയ പൊതുകൂടിക്കാഴ്ച്ചയുടെ
അവസാനത്തിലാണ് പാപ്പ ഹൃദയവേദനയോടെ പ്രാർത്ഥനകൾ
അഭ്യർത്ഥിച്ചത്.

യുദ്ധത്തിന്റെ ഭീകരത കൂടുതൽ അനുഭവപ്പെടുന്ന പാലസ്തീൻ, ഇസ്രായേൽ, മ്യാന്മാർ, ഉക്രൈൻ, റഷ്യ, കീവ് എന്നീ ദേശങ്ങളെ പാപ്പ പേരെടുത്തു പരാമർശിച്ചു. പല രാജ്യങ്ങളും യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ദൗർഭാഗ്യകരമായ ഈ അവസ്ഥയിൽ,ശത്രുതയും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാൻ സർവശക്തനോട് പ്രാർത്ഥിക്കാമെന്നും കർത്താവ്, സമാധാനം എന്ന സമ്മാനം നമുക്കു നൽകട്ടെയെന്നും പാപ്പ ആശംസിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group