വത്തിക്കാൻ സിറ്റി: എയ്‌ഡ്‌സ് മഹാമാരിയാൽ ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ.
ലോക എയ്‌ഡ്‌സ് വിരുദ്ധ ദിനമായി ആചരിക്കുന്ന ഡിസംബർ ഒന്നിന് എയ്‌ഡ്‌സ് (#AIDS), ഒരുമിച്ച് പ്രാർത്ഥിക്കാം (#PrayTogether) എന്നീ ഹാഷ്ടാഗുകളോടുകൂടി കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് എയ്‌ഡ്‌സ് മഹാമാരി ബാധിച്ച ആളുകൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ മാർപാപ്പാ ആഹ്വാനം ചെയ്തത്.
ഈ അസുഖം ബാധിച്ച പല ആളുകൾക്കും, ലോകത്തിന്റെ ചില പ്രദേശങ്ങളിൽ അവശ്യ പരിചരണത്തിനുള്ള പ്രവേശനം ലഭ്യമല്ലെന്ന് ഓർമ്മിപ്പിച്ച ഫ്രാൻസിസ് പാപ്പാ, എല്ലാവർക്കും, തുല്യവും, ഫലപ്രദവുമായ രോഗചികിത്സ ഉറപ്പാക്കാൻ നമുക്ക് ശ്രമിക്കാം എന്നും കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group