സിനഡിനായി പ്രാർത്ഥന അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പാ…

വത്തിക്കാൻ സിറ്റി: ഒക്ടോബർ 9-ന് ആരംഭിക്കുവാൻ പോകുന്ന സിനഡിന്റെ വിജയത്തിനുവേണ്ടി പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ.

സിനഡിൽ നടക്കുന്ന വിചിന്തനങ്ങളും പരസ്പരആശയവിനിമയങ്ങളും, നാമെല്ലാവരും, എല്ലാവരെയും ഒരുപോലെ ശ്രവിച്ച്, ഒരുമിച്ചു സഞ്ചരിക്കുന്ന ദൈവജനം ആയിരിക്കുന്നതിലുള്ള സന്തോഷം വീണ്ടും തിരിച്ചറിയുവാൻ നമ്മെ സഹായിക്കാട്ടെ എന്ന് ഫ്രാൻസിസ് പാപ്പാ ഒക്ടോബർ ആറാംതീയതി ട്വിറ്ററിൽ കുറിച്ചു.

ഒരുമിച്ച് പ്രാർത്ഥിക്കാം (#PrayTogether) സിനഡ് (#Synod) ശ്രവിക്കുന്ന സഭ (#ListeningChurch) എന്നീ ഹാഷ്ടാഗുകളോടുകൂടിയാണ് പ്രാർത്ഥിക്കുവാൻ ഉള്ള സന്ദേശം മാർപ്പാപ്പ ട്വിറ്ററിൽ പങ്കുവെച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group