വത്തിക്കാൻ: ഏപ്രിൽ മാസത്തെ പ്രാർത്ഥനാ നിയോഗവും പേപ്പൽ വീഡിയോയും പങ്കുവച്ച് ഫ്രാൻസിസ് പാപ്പാ, മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ പോരാടുന്നവർക്കു വേണ്ടി ഈ മാസത്തെ പ്രാർത്ഥന നിയോഗങ്ങൾ സമർപ്പിക്കണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു. ഉത്ഥാനത്തിന്റെ പ്രകാശം സമ്മാനിക്കുന്ന ഈ മാസം മൗലിക അവകാശങ്ങൾക്കുവേണ്ടി പരിശ്രമിക്കുന്നവരുടെ സംരക്ഷണം എന്ന നിയോഗമാണ് വിശ്വാസി സമൂഹത്തിന് മാർപാപ്പ കൈമാറിയിരിക്കുന്നത്.ദാരിദ്ര്യം, അസമത്വം, തൊഴിലില്ലായ്മ, ഭൂമി- പാർപ്പിടം ഇല്ലായ്മ, സാമൂഹിക- തൊഴിൽ അവകാശങ്ങളുടെ ലംഘനം എന്നിവയെ എതിർക്കാൻ ധൈര്യവും ദൃഢനിശ്ചയവും അനിവാര്യമാണെന്നും,അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ എല്ലാവർക്കും തുല്യമായി ലഭിക്കണമെന്നും , ചില സ്ഥലങ്ങളിൽ മനുഷ്യാവകാശങ്ങൾക്കായി പോരാടുന്നവർ വിചാരണപോലും ചെയ്യപ്പെടാതെ ജയിലിൽ അടക്കപ്പെടുന്നുവെന്നും അതിനാൽ തന്നെ ജീവൻ പണയപ്പെടുത്തി മൗലിക അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കായി പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണെന്നും മാർപാപ്പ ഓർമിപ്പിച്ചു. ലോകത്തിന്റെ പല ഭാഗത്തും അത്യന്തം അപകടം നിറഞ്ഞതാണ് മൗലീകമായ മനുഷ്യാവകാശങ്ങൾക്കായി പോരാടുകയെന്നത്. സേച്ഛാധിപത്യ ഭരണകൂടങ്ങളിൽ മാത്രമല്ല, പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന പല ജനാധിപത്യ രാജ്യങ്ങളിലേയും സ്ഥിതി സമാനമാണ്. അതുകൊണ്ടുതന്നെ മൗലീക അവകാശങ്ങൾ സംരക്ഷിക്കാൻ പരിശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താതെ അവരെ നമ്മുടെ പ്രാർത്ഥനയിൽ ഓർക്കാം.പേപ്പൽ നിയോഗം ഉൾക്കൊള്ളിച്ച് ”പോപ്സ് വേൾഡ് വൈഡ് പ്രയർ നെറ്റ് വർക്ക് ”കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലൂടെയാണ് ഔദ്യോഗികമായി ഇക്കാര്യം മാർപാപ്പ അറിയിച്ചത്…
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group