ദരിദ്രരിൽ യേശുവിനെ കാണാനും അവർക്ക് സേവനം ചെയ്യാനും വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ.
ടൂർസിലെ വിശുദ്ധ മാർട്ടിന്റെ തിരുനാൾ ദിവസമായ നവംബർ 11-ന് ടൂർസിലെ വിശുദ്ധ മാർട്ടിൻ (#SaintMartinOfTours) എന്ന ഹാഷ്ടാഗോടുകൂടി പോസ്റ്റ് ചെയ്ത തന്റെ ട്വിറ്റർ സന്ദേശത്തിലാണ്പാവപ്പെട്ടവരിൽ യേശുവിനെ കണ്ടു ജീവിക്കാൻ പാപ്പാ ഉദ്ബോധിപ്പിച്ചത്.
ദരിദ്രമായ ഒരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും പാവപ്പെട്ടവരിൽ യേശുവിനെ കാണാനും, അവരിൽ യേശുവിനെ ശുശ്രൂഷിക്കാനും ഉള്ള കൃപയ്ക്കായി പ്രാർത്ഥിക്കണമെന്നും പാപ്പാ കുറച്ചു.
പാവപ്പെട്ടവരെ കണ്ടില്ലെന്ന രീതിയിൽ ജീവിക്കുന്നത് ഒരു തരത്തിലുള്ള ദാരിദ്ര്യമാണെന്നും പാപ്പാ ഓർമിപ്പിച്ചു.
റോമൻ പടയാളി ആയിരുന്ന മാർട്ടിൻ ഉപവിപ്രവർത്തികളിൽ ഏർപ്പെട്ടിരുന്നു. പിന്നീട് ക്രൈസ്തവവിശ്വാസം സ്വീകരിച്ച് ടൂർസിലെ മെത്രാനായിത്തീർന്ന വിശുദ്ധ മാർട്ടിൻ പാവപ്പെട്ടവർക്കുവേണ്ടി സേവനം ചെയ്തിരുന്നതുമായി ബന്ധപ്പെടുത്തിയാണ് ഇങ്ങനെ ഒരു സന്ദേശം പാപ്പാ എഴുതിയത്..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group