ഉക്രൈനുവേണ്ടി വീണ്ടും പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടി ഫ്രാൻസിസ് മാർപാപ്പാ

ഉക്രൈനിൽ പ്രതിസന്ധി രൂക്ഷമാകുമ്പോൾ, സമാധാനം പുനസ്ഥാപിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തും, പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം യാചിച്ചും ഫ്രാൻസിസ് മാർപാപ്പ.കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസ് പ്രാർത്ഥനയുടെ സമാപനത്തിലാണ് പരിശുദ്ധ പിതാവിന്റെ ആഹ്വാനം. ‘ഉക്രൈനിൽനിന്ന് ഇപ്പോൾ കേൾക്കുന്നത് ആശങ്കപ്പെടുത്തുന്ന വാർത്തകളാണ്’ എന്ന് ഓർമിപ്പിച്ചുകൊണ്ടാണ് സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹത്തോട് പാപ്പ ആവശ്യപ്പെട്ടത്.

മേഖലയിലെ സംഘർഷം ലോകയുദ്ധ സമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ കൂടുതൽ ശ്രദ്ധേയമാണ് പാപ്പായുടെ അഭ്യർത്ഥന. ഉക്രൈനിലുള്ള തങ്ങളുടെ പൗരന്മാരോട് അവിടെനിന്ന് തിരിച്ചെത്താൻ പാശ്ചാത്യരാജ്യങ്ങൾ നിർദേശിച്ച പശ്ചാത്തലത്തിൽകൂടിയാണ് ഉക്രൈൻ വിഷയത്തിൽ സമാധാനശ്രമങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത പാപ്പാ വീണ്ടും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽകൊണ്ടുവന്നത്. ‘സമാധാനം സംജാതമാക്കാനുള്ള എല്ലാ ശ്രമങ്ങളെയും കന്യാമറിയത്തിന്റെ മധ്യസ്ഥതയ്ക്കും രാഷ്ട്രീയ നേതാക്കളുടെ മനസാക്ഷിയ്ക്കും ഞാൻ ഭരമേൽപ്പിക്കുന്നു. നമുക്ക് പ്രാർത്ഥിക്കാം.’-
പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group