നവംബർ മാസത്തിലെ പ്രാർത്ഥനാ നിയോഗം പങ്കുവെച്ച് ഫ്രാൻസിസ് പാപ്പാ

നവംബർ മാസത്തിലെ ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക പ്രാർത്ഥനാ നിയോഗം വത്തിക്കാൻ പ്രസിദ്ധീകരിച്ചു. യുദ്ധത്തിൽ അകപ്പെട്ടവരും അനാഥരുമടക്കം ദുരിതമനുഭവിക്കുന്ന കുട്ടികൾക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാനാണ് ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തിരിക്കുന്നത്. ഒക്ടോബർ 31 ന് പ്രസിദ്ധീകരിച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ആഹ്വാനം ചെയ്തിരിക്കുന്നത്.

“അടിമത്വത്തിന് സമാനമായ അവസ്ഥകളിൽ കഷ്ടപ്പെടുകയും ജീവിക്കുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് ആൺകുട്ടികളും പെൺകുട്ടികളും ഇപ്പോഴുമുണ്ട്. അവർ സംഖ്യകളല്ല. അവർ പേരുകളുള്ള, മുഖമുള്ള, ദൈവം അവർക്ക് നൽകിയ ഐഡന്റിറ്റിയുള്ള മനുഷ്യരാണ്. കഷ്ടപ്പെടുന്ന കുട്ടികൾക്കായി നമുക്ക് പ്രാർത്ഥിക്കാം. ഭവനരഹിതരെയും അനാഥരെയും യുദ്ധത്തിന് ഇരകളായവരെയും പ്രത്യേകം സ്മരിക്കാം” – പാപ്പാ ഓർമ്മപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group