സ്പെയിനിൽ ഫുട്ബോൾ കളിക്കുന്നതിനിടെ അക്രമിയുടെ കുത്തേറ്റുമരണമടഞ്ഞ മറ്റെയോ ഗോമസ് എന്ന 11 വയസ്സുകാരന്റെ ജേഴ്സിയിൽ ഒപ്പുവെച്ച് മാർപാപ്പ .
ഇന്തോനേഷ്യയിലേക്കുള്ള വിമാനയാത്രക്കിടെയാണ് മറ്റേയോയുടെ ജേഴ്‌സി ഒരു മാധ്യമ പ്രവർത്തകയിലൂടെ പാപ്പായുടെ കൈകളിൽ എത്തിയത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 18 നായിരുന്നു സ്പെയിനിനെ ഞെട്ടിച്ച കൊലപാതകം നടന്നത്.
ടോളിഡോയിലെ (സ്പെയിനിലെ) നഗരമായ മോസെഹോണിൽ പതിനൊന്നുകാരനായ മറ്റെയോ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുകയായിരുന്നു. അപ്പോഴാണ് മുഖം മറച്ച ഒരാൾ കത്തിയുമായി ഫുട്ബോൾ ഗ്രൗണ്ടിൽ പ്രവേശിച്ചത്. പല കുട്ടികളും രക്ഷപ്പെട്ടു. എന്നാൽ 20 കാരനായ കൊലയാളി മറ്റെയോയെ പിടികൂടുകയും, 12 തവണ അവൻ്റെ ശരീരത്തിൽ കുത്തുകയും ചെയ്തു.
സംഭവസ്ഥലത്തുണ്ടായിരുന്ന മാറ്റേയോയുടെ അമ്മാവൻ അവനെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും രക്ഷാപ്രവർത്തകർ എത്തുന്നതിനുമുമ്പ് അവൻ മരണത്തിനു കീഴടങ്ങി. നീണ്ട 30 മണിക്കൂർ തിരച്ചിലിനു ശേഷമാണു 75% വൈകല്യമുള്ള കൊലയാളിയെ പോലീസ് കണ്ടെത്തിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group