മാൾട്ടയിലേക്ക് ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിലായി നടത്തിയ അപ്പോസ്തോലിക യാത്രയെക്കുറിച്ച് സംസാരിച്ച് ഫ്രാൻസിസ് മാർപാപ്പാ.
ഇന്നലെ വത്തിക്കാനിൽ നടന്ന പൊതു സദസ്സിലാണ് പാപ്പാ മാൾട്ട സന്ദർനത്തെക്കുറി ച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.
റബാറ്റിലെ സെന്റ് പോൾ ഗ്രോട്ടോയും അതുപോലെ ഗോസോയിലെ ദേശീയ മരിയൻ ദേവാലയവും പാപ്പാ ഈ യാത്രയിൽ സന്ദർശിച്ചിരുന്നു. ജോൺ ഇരുപത്തിമൂന്നാമൻ പീസ് ലബോറട്ടറിയിൽ വച്ച് കുടിയേറ്റക്കാരുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും പരിശുദ്ധ പിതാവ് വിശ്വാസികളോട് പങ്കുവെച്ചു. റോമിലെ ബിഷപ്പ് എന്ന നിലയിൽ, ആളുകൾ വിശ്വാസത്തിലും ഐക്യത്തിലുമാണെന്ന് സ്ഥിരീകരിക്കാനായിരുന്നു തന്റെ മാൾട്ട യാത്രയെന്നും കൂടാതെ സുവിശേഷവൽക്കരണ വീക്ഷണത്തിൽ മാൾട്ട ഒരു പ്രധാന സ്ഥലമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
മാൾട്ടയിൽ നിന്നും ഗോസോയിൽ നിന്നും ധാരാളം വൈദികരും സന്യസ്തരു മുണ്ടെന്നും അവർ ലോകമെമ്പാടും ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നവരാണെന്നും അതിൽ താൻ അതിയായി സന്തോഷിക്കുന്നു എന്നും പാപ്പാ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group