ചിലർ ഞാൻ മരിക്കാൻ ആഗ്രഹിച്ചിരുന്നു : ഫ്രാൻസിസ് മാർപാപ്പാ…

വത്തിക്കാൻസിറ്റി:ചില ആളുകൾ ഞാൻ മരിക്കാൻ ആഗ്രഹിക്കുമ്പോഴും ക്ഷമയോടെ കാത്തിരിക്കുക, ദൈവത്തിനു നന്ദി ഞാൻ ഇപ്പോഴും ആരോഗ്യവാനാണ്,,, ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.സ്ലോവാക്കിയിലെ ഈശോസഭകാരുമായി നടത്തിയ സ്വകാര്യ ചടങ്ങിലാണ് മാർപാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്.കോളൻ സർജറിയെ തുടർന്ന് തന്റെ ആരോഗ്യനില മോശമാണെന്നും ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാം എന്നും ചിലർ കരുതിയതായും അദ്ദേഹം പറഞ്ഞു.അവരിൽ ചിലർ കോൺക്ലേവ് പോലും പ്ലാൻ ചെയ്യുന്നതായും അദ്ദേഹം വെളിപ്പെടുത്തി.ജസ്യൂട്ട് മാഗസിനായ ല സിൽവിറ്റ കറ്റൊലിക്കാ പുറത്തുവിട്ട വാർത്തയിലാണ് മാർപാപ്പയുടെ വാക്കുകൾ പ്രസിദ്ധീകരിച്ചത്.കോളൻ സർജറിക്കുശേഷം ആദ്യത്തെ അപ്പോസ്തോലിക സന്ദർശനം ആയ സ്ലോവാക്യൻ പര്യടനത്തിലാണ് മാർപാപ്പാ ഈ അഭിമുഖം നടത്തിയത്.വ്യക്തിപരമായി ഞാൻ അപമാനങ്ങളും വിമർശനങ്ങളും അർഹിക്കുന്നുണ്ട് കാരണം ഞാൻ ഒരു പാപിയാണ്.എന്നാൽ സഭയ്ക്കെതിരെ നടക്കുന്ന ആക്രമണങ്ങളും അപമാനങ്ങളും സാത്താന്റെ പ്രവർത്തനങ്ങളാണെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group