യുദ്ധങ്ങളും സംഘർഷങ്ങളും സാധാരണ ജനജീവിതം ബുദ്ധിമുട്ടേറിയതാക്കുന്ന ഇക്കാലത്ത്, ജനങ്ങളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും സർക്കസ് കൂടാരങ്ങളിലുൾപ്പെടെയുള്ള കലാകാരന്മാർ ചെയ്യുന്ന ശ്രമങ്ങളെ പിന്തുണച്ച് ഫ്രാൻസിസ് പാപ്പാ. റോമിന്റെ പടിഞ്ഞാറൻ തീരത്തുള്ള ഓസ്തിയായിൽ ലൂണാ പാർക്കിൽ സർക്കസ് അവതരിപ്പിക്കുന്ന കലാകാരന്മാരെയും, അവരുൾപ്പെടെയുള്ള വിവിധ സമൂഹങ്ങൾക്ക് സമർപ്പിതശുശ്രൂഷ ചെയ്യുന്ന സി. ജെനെവിയേവ് ഷനിൻഗ്രോയെയും കാണുവാനായി എത്തിയ അവസരത്തിലാണ് ജനങ്ങളുടെ ജീവിതം സന്തോഷപൂർണ്ണമാക്കുന്ന ഇത്തരം കലാകാരന്മാർക്ക് പാപ്പാ നന്ദി പറഞ്ഞത്.
“നാടോടികലകളുടെയും, സർക്കസുകാരുടെയും സംരക്ഷകയായ മാതാവ്” എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം ആശീർവദിക്കുകയും, പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കുകയും ചെയ്‌തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m