പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ.

കുടൽമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ശേഷം തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിപറഞ്ഞുകൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.
ശസ്ത്രക്രിയയെത്തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ സുഖം പ്രാപിച്ചുകൊണ്ടിരിക്കെയാണ് തന്റെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിച്ച ലോകമെമ്പാടുമുള്ള ജനങ്ങളോട് നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശം ബുധനാഴ്ച ഉച്ചയ്ക്ക് 1:30 ന് മാർപാപ്പ അയച്ചത്.”ഈ ദിവസങ്ങളിൽ ലഭിച്ച നിരവധി കരുതലുള്ള സന്ദേശങ്ങൾ എന്നെ സ്പർശിക്കുന്നു. എല്ലാവരുടെയും അടുപ്പത്തിനും പ്രാർത്ഥനയ്ക്കും ഞാൻ നന്ദി പറയുന്നു.. ഫ്രാൻസിസ് മാർപാപ്പ ട്വിറ്ററിൽ കുറിച്ചു.ഫ്രാൻസിസ് മാർപാപ്പക്ക് പ്രാർത്ഥനയും ആശംസകളും അറിയിച്ചു കൊണ്ട് ലോകത്തിലെ രാഷ്ട്രീയ മത നേതാക്കന്മാർ സന്ദേശങ്ങൾ അയച്ചിരുന്നു. മാർപാപ്പ എത്രയും വേഗം സുഖം പ്രാപിക്കുവാനുള്ള പ്രാർഥനയിലാണ് വിശ്വാസി സമൂഹം മുഴുവൻ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group