107 മത് അഭയാർത്ഥിദിന സന്ദേശത്തിന്റെ തീം ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു.

കത്തോലിക്ക സഭ ഈ വർഷം ആചരിക്കുന്ന 107 മത് അഭയാർത്ഥി ദിന പ്രാർത്ഥനയുടെ ഔദ്യോഗിക തീം ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. സഭയിൽ കുടിയേറ്റക്കാർ ക്കുവേണ്ടിയുള്ള അഭയാർത്ഥിദിനം ഈ വർഷം ആചരിക്കുന്നതിനുള്ള മാർപാപ്പയുടെ സന്ദേശം ഇന്റഗ്രൽ ഹ്യൂമൻ ഡെവലപ്മെൻറ് മൈഗ്രന്റ്‌സ് ആൻഡ് റെഫ്യൂജീസ് വിഭാഗം കഴിഞ്ഞദിവസം പുറത്തുവിട്ടു .”നാം എപ്പോ ഴും വിശാലമായ നമ്മളിലേക്ക്” എന്നുള്ളതാണ് ഈ വർഷത്തെ അഭയാർത്ഥി ദിന സന്ദേശത്തിന്റെ പ്രതിപാദ്യ വിഷയം .സെപ്തംബർ 26 ന് നടക്കുന്ന ഈ വർഷത്തെ അഭയാർത്ഥിദിന സന്ദേശത്തിന് 6 ഉപാധികളുമായി തിരിച്ചിരിക്കുന്നുവെന്ന് കമ്മ്യൂണിക്കൽ ഡിസ്കാറ്റിയറിച്ചു.
പ്രമോഷൻ കാമ്പയിനിൽ ക്രൈസ്തവ വിശ്വാസികളെ അഭയാർത്ഥി ദിനത്തിനുവേണ്ടി ഒരുക്കുവാൻ പ്രചാരണ പരിപാടികൾ നടത്തുമെന്ന് മൈഗ്രന്റ്സ് ആൻഡ് റെഫ്യൂജീസ് വിഭാഗം പുറത്തുവിട്ട പ്രസ്ഥാപനയിൽ അറിയിച്ചു.സാഹചര്യങ്ങൾ മൂലം നാടും വീടും ഉപേക്ഷിച്ച അന്യദേശങ്ങളിലേക്ക് പാലായനം ചെയ്യാൻ നിർബന്ധിതരായ ആളുകളെ അനുസ്മരിക്കുവാനും അവർക്കു വേണ്ടി പ്രാർത്ഥിക്കുവാനും വേണ്ടി 1914 മുതൽ ആണ് അഭയാർത്ഥി ദിനം തിരുസഭയിൽ ആചരിച്ചുപോരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group