പാപ്പുവ ന്യൂ ഗിനിയയിലെ അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് പാപ്പാ ഈസ്റ്റ് തിമോറിലേക്ക് യാത്രതിരിച്ചു. പതിനായിരത്തോളം യുവജനങ്ങളുമായി സർ ജോൺ ഗൈസ് സ്റ്റേഡിയത്തിൽ നടന്ന പൊതുചടങ്ങിനു ശേഷം, ഫ്രാൻസിസ് മാർപാപ്പ ഇന്നുരാവിലെയാണ് ഈസ്റ്റ് തിമോറിലേക്കുള്ള യാത്രക്കായി പോർട്ട് മോറെസ്പിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
പാപ്പുവ ന്യൂ ഗിനിയയിലെ പരിശുദ്ധ പിതാവിൻ്റെ നാലു ദിവസത്തെ സന്ദർശനം ഇതോടെ സമാപിച്ചു. 11 ദിവസത്തെ അപ്പസ്തോലിക യാത്രയുടെ മൂന്നാംഘട്ടത്തിന് ഇതോടെ ആരംഭം കുറിച്ചു. ഈസ്റ്റ് തിമോറിൻ്റെ തലസ്ഥാനമായ ദിലിയിൽ ‘പ്രസിഡന്റ്റ് നിക്കോളാവ് ലൊബാറ്റോ’ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്രാൻസിസ് മാർപാപ്പ ഉച്ച കഴിഞ്ഞ് 2:10 ന് (പ്രാദേശിക സമയം) എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m