മാർപാപ്പയുടെ ഞായറാഴ്ചത്തെ തിരുകർമ്മങ്ങൾക്ക്‌ ആശുപത്രി വേദിയാകും .

വത്തിക്കാൻ സിറ്റി : കുടൽ ശസ്ത്രക്രിയക്ക്‌ വിധേയനായ ശേഷം ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പ ആശുപത്രി മുറിയിൽ നിന്ന് ഞായറാഴ്ചത്തെ ഏഞ്ചലസ് പ്രാർത്ഥന നയിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.
ജൂലൈ 4 ന് നടന്ന കുടൽ ശസ്ത്രക്രിയയ്ക്കുശേഷം റോമിലെ ജെമെല്ലി യൂണിവേഴ്സിറ്റി ആശുപത്രിയിൽ തുടരുന്ന മാർപാപ്പയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു.
മാർപാപ്പയുടെ ആരോഗ്യസ്ഥിതി ഇപ്പോൾ മെച്ചപ്പെട്ടുവെന്നും അദ്ദേഹം ഭക്ഷണം സ്വീകരിക്കുകയും വരാന്തയിലൂടെ നടക്കുവാൻ ആരംഭിച്ചുവെന്നും സ്വകാര്യമായ ദിവ്യബലിയർപ്പണതിൽ പങ്കുചേരുന്നുണ്ടെന്നുമാണ് വത്തിക്കാൻ പുറത്തുവിടുന്ന പുതിയ വിവരം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group