നാലാംഘട്ട അപ്പസ്തോലിക യാത്രക്ക് ആരഭം കുറിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ ഈസ്റ്റ് തിമോറിൽ നിന്നും സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു.
11 ദിവസത്തെ അപ്പസ്തോലിക യാത്രയുടെ അവസാന ഘട്ടമാണിത്.സെപ്തംബർ ഒമ്പത് മുതൽ 11 വരെയായിരുന്നു പാപ്പാ ഈസ്റ്റ് തിമോറിലുണ്ടായിരുന്നത്.
“പ്രസിഡൻ്റ് നിക്കോളാവ് ലൊബാറ്റോ’ വിമാനത്താവളത്തിലെ, പ്രാദേശിക അധികാരികൾ നൽകിയ യാത്രയയപ്പ് ചടങ്ങിന് ശേഷമാണ് പരിശുദ്ധ പിതാവ് സിംഗപ്പൂരിലേക്ക് പുറപ്പെട്ടത്. ചാംഗി ഇൻ്റർനാഷണൽ എയർപോർട്ടിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 2:15 ന് പാപ്പാ എത്തും.
വിമാനത്താവളത്തിൽ രാജ്യത്തിൻ്റെ അധികാരികൾ പാപ്പായെ സ്വീകരിക്കും. തുടർന്ന്, സെന്റ് ഫ്രാൻസിസ് സേവ്യർ റിട്രീറ്റ് സെൻ്ററിൽ ജെസ്യൂട്ട് അംഗങ്ങളുമായി പാപ്പാ സ്വകാര്യ കൂടിക്കാഴ്ച നടത്തും. സിംഗപ്പൂരിലായിരിക്കുന്ന ദിവസങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ റിപ്പബ്ലിക് പ്രസിഡൻ്റ് തർമൻ ഷൺമുഖരത്നം, പ്രധാനമന്ത്രി ലോറൻസ് വോങ് എന്നിവരുമായും സിവിൽ സൊസൈറ്റി അംഗങ്ങളുമായും നയതന്ത്ര സേനാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group