നിഖ്യാ കൗൺസിലിന്റെ 1,700-ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം തുർക്കി സന്ദർശിക്കാനിടയുണ്ടെന്ന് കോൺസ്റ്റാൻ്റിനോപ്പിളിലെ ഈസ്റ്റേൺ ഓർത്തഡോക്സ് പാത്രിയാർക്കീസ് ബാർത്തലോമിയോ.
മെയ് 16ന് മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലാണ് പാത്രിയാർക്കീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യാത്രാ പദ്ധതികളൊന്നും പരിശുദ്ധ സിംഹാസനം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഓർത്തഡോക്സ് ടൈംസ് അനുസരിച്ച് സന്ദർശനം സംഘടിപ്പിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുകയാണെന്ന് പാത്രിയാർക്കീസ് പറഞ്ഞു. ആദ്യത്തെ എക്യുമെനിക്കൽ കൗൺസിലായിരുന്നു നിഖ്യാ കൗൺസിൽ. ഈ സുപ്രധാന വാർഷികം സംയുക്തമായി ആഘോഷിക്കാൻ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചതായി പാത്രിയാർക്കീസ് ബർത്തലോമിയോ പറഞ്ഞു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group