ഇസ്ലാമിക് സ്റ്റേറ്റ് അപമാനിച്ച പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപത്തെ മാർപാപ്പ ആശീർവദിക്കും

ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനവേളയിൽ ഇസ്ലാമിക് സ്റ്റേറ്റ് അപമാനിച്ച പരിശുദ്ധ കന്യാമറിയത്തിന്റെ പ്രതിമയെ ആശിർവ ദിക്കണമെന്ന് ഇറാഖി കത്തോലിക്കർ മാർപാപ്പയോട് ആവശ്യപ്പെട്ടു. 2014 മുതൽ 2017 വരെ
നിനെവെ സമതലങ്ങളിലെ ഗ്രാമങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശം നടത്തുമ്പോൾ മൊസൂളിനും എർബിലി നുമിടയിൽ സ്ഥിതിചെയ്യുന്ന ക്രിസ്ത്യൻ ഗ്രാമത്തിലെ ക രാംലാസിൽ സ്ഥിതി ചെയ്തിരുന്ന മരിയൻ തിരുസ്വരൂപത്തെ ശിരസ്‌ചേദനം ചെയ്ത രീതിയിൽ ആയിരുന്നു അപമാനിച്ചത് . “യഥാർത്ഥത്തിൽ തിരുസ്വരൂപത്തിന് തലയില്ലായിരുന്നു അത് വീണ്ടെടുത്ത അറ്റാച്ച് ചെയ്ത വീണ്ടും പുനഃസ്ഥാപനം നടത്തിയെന്നും നിലവിൽ കൈകൾ ഇല്ലാത്ത രീതിയിയിലാണ് തിരുസ്വരൂപം ഇപ്പോഴും നിലകൊള്ളുന്നതെന്ന് “റേഡിയോ മറിയം ഡയറക്ടർ സമീർ ഷീർ പറഞ്ഞു. മാർച്ച് 7 ന് എർബിലിൽ സ്റ്റേഡിയത്തിൽ ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന ദിവ്യബലിയിൽ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തെ ആശിർവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. “ഇറാഖിലെ രക്തസാക്ഷി സഭയെ കാണുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് “കഴിഞ്ഞ ദിവസത്തെ സന്ദേശത്തിൽ മാർപാപ്പ പറഞ്ഞിരുന്നു. പീഡനങ്ങൾക്കിടയിലും സധൈര്യം ക്രിസ്തുവിനെ പ്രഘോഷിക്കുന്ന .. ഇറാഖിജനതയ്ക്ക് മാർപാപ്പയുടെ വരവ് ഏറെ പ്രതീക്ഷയാണ് നൽകുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group