വത്തിക്കാൻ സിറ്റി : എളിമയെക്കുറിച്ചും, സേവനത്തെക്കുറിച്ചും ഓർമ്മപ്പെടുത്തി ക്കൊണ്ട് വീണ്ടും മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.
ഉന്നതങ്ങളിൽ ഇരുന്ന് ആധിപത്യം സ്ഥാപിക്കാനായി നിൽക്കുന്ന ഒരാളായല്ല, ക്രിസ്തു ഭൂമിയിൽ ജനിച്ചതെന്നുംമറിച്ച് തന്നെത്തന്നെ താഴ്ത്തി, ചെറിയവനും, ദരിദ്രനുമായാണ് ഭൂമിയിൽ പിറന്നത് എന്നും അതിനാൽ തന്നെ അവനോട് ഐക്യരൂപപ്പെടാനുള്ള മാർഗ്ഗം, സ്വയം താഴ്ത്തുന്ന, സേവനത്തിന്റെ വഴിയാണെന്നും തന്റെ ട്വിറ്റർ സന്ദേശത്തിൽ മാർപാപ്പാ കുറിച്ചു .
ഡിസംബർ 30-ന് ക്രിസ്തുമസ് (#Christmas) എന്ന ഹാഷ്ടാഗോടുകൂടി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ്, സേവനത്തിലൂടെ സ്വയം ചെറുതായി, ക്രിസ്തുവിനെ അനുകരിക്കുന്നതിനെക്കുറിച്ച് പാപ്പാ എഴുതിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group