പുതിയ തലമുറകൾക്ക്, നല്ല സമയങ്ങളിലും, അതിലുപരി ബുദ്ധിമുട്ടിന്റെ സമയങ്ങളിലും എങ്ങനെ ദൈവത്തിൽ ആശ്രയിക്കാമെന്നും, എപ്രകാരം കരുണയുള്ളവരായിരിക്കാമെന്നും, എങ്ങനെ തീക്ഷ്ണതയോടെ പ്രാർത്ഥിക്കാമെന്നും പഠിപ്പിക്കുവാൻ മുതിർന്ന ആളുകൾക്ക് സാധിക്കുമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.
സമയത്തിന്റെ അനുഗ്രഹം (#BlessingOfTime) എന്ന ഹാഷ്ടാഗോടുകൂടി, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാഡമി (@PontAcadLife), അല്മായർ, കുടുംബം, ജീവിതം (@LaityFamilyLife) എന്നീ പേരുകൾ കൂട്ടിച്ചേർത്തായിരുന്നു പാപ്പാ സന്ദേശം പങ്കുവെച്ചത് .
യുവജനങ്ങൾക്ക് മാതൃകയാകാൻ മുതിർന്ന ആളുകൾക്ക് സാധിക്കുമെന്നും പാപ്പാ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന പൊതു കൂടിക്കാഴ്ചാ സമ്മേളനത്തിൽ നടത്തിയ ഉദ്ബോധനത്തിലും പാപ്പാ പ്രായമായവർ എപ്രകാരം പുതുതലമുറയ്ക്ക് അനുഗ്രഹമാകും എന്നതിനെക്കുറിച്ച് പഠിപ്പിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group