ഫ്രാൻസിസ് പാപ്പായുടെ ലെബനോനിലേക്കുള്ള അപ്പോസ്തോലിക യാത്രയിൽ സന്തോഷം അറിയിച്ച് ലെബനോനിലെ മാരോനൈറ്റ് ബിഷപ്പുമാർ.
ഏപ്രിൽ ആറിന് വത്തിക്കാനിലെ വാർത്താ ഏജൻസിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ലെബനോൻ നഗരമായ ബ്കെർക്കിൽ വച്ച് നടന്ന മാരോനൈറ്റ് കത്തോലിക്കാ സഭയുടെ ബിഷപ്പുമാരുടെ സമ്മേളനത്തിലാണ് അവർ ഇപ്രകാരം അറിയിച്ചത്. ലെബനോന്റെ നന്മയ്ക്കു വേണ്ടി മാർപാപ്പാ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നിർവ്വഹിക്കാൻ ദൈവം പാപ്പായെ അനുഗ്രഹിക്കട്ടെയെന്നും ബിഷപ്പുമാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
മാർച്ച് 22 -ന് വത്തിക്കാനിൽ ലെബനോൻ പ്രസിഡന്റ് മൈക്കൽ ഓണുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ജൂണിൽ ലെബനോൻ പരിശുദ്ധ പിതാവ് സന്ദർശിക്കുമെന്ന് പ്രസിഡന്റ് ട്വിറ്ററിൽ കുറിക്കുകയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group