ഏപ്രിൽ 28 തീയതി ഫ്രാൻസിസ് പാപ്പാ ഇറ്റലിയുടെ തെക്കൻ നഗരമായ വെനീസിലേക്ക് അപ്പസ്തോലിക യാത്ര നടത്തും. വിശ്വാസികളുമായുള്ള കൂടിക്കാഴ്ചകൾക്കു പുറമെ, ജ്യൂദേക്കയിലെ വനിതാ ജയിലും, ബിയെന്നായിലെ പരിശുദ്ധ സിംഹാസനത്തിന്റെ പവിലിയനും മാർപാപ്പാ സന്ദർശിക്കും.
വെനീസിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ സന്ദർശന തീരുമാനത്തിനു വെനീസിലെ പാത്രിയാർക്കീസ് ഫ്രാഞ്ചെസ്‌കോ മൊറാല്യ നന്ദി പ്രകടിപ്പിച്ചു. ഫ്രാൻസിസ് പാപ്പായുടെ വരവിനായി, ആത്മീയമായും, വ്യക്തിപരമായും ഒരു സമൂഹമെന്ന നിലയിൽ നമുക്ക് നന്നായി തയ്യാറാകാമെന്നും പാത്രിയാർക്കീസ് എല്ലാവരെയും ആഹ്വാനം ചെയ്തു.
ഫ്രാൻസിസ് പാപ്പായുടെ സന്ദർശനം നമ്മുടെ നഗരത്തിനും, പ്രദേശത്തിനും ഒരു ചരിത്ര ദിനമായിരിക്കുമെന്നു വെനീസിന്റെ മേയർ ലൂയിജി ബ്രൂഞ്ഞാറോ എടുത്തു പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group