ചരിത്രം കുറിച്ച 45-ാമത് അപ്പസ്തോലിക യാത്രയ്ക്കു ശേഷം നന്ദി പറയാൻ റോമിലെ മേരി മേജർ ബസലിക്കയിലെത്തി ഫ്രാൻസിസ് പാപ്പാ

ചരിത്രം കുറിച്ച 45-ാമത് അപ്പസ്തോലിക യാത്രയ്ക്ക് ശേഷം പതിവുപോലെ ഫ്രാൻസിസ് മാർപാപ്പ നന്ദിയർപ്പിച്ച് പ്രാർഥിക്കാൻ റോമിലെ മേരി മേജർ ബസലിക്കയിലെത്തി.

ബസിലിക്കയിൽ, പരിശുദ്ധ പിതാവ് ‘അവർ ലേഡി സാലസ് പോപ്പുലി റൊമാനിയുടെ’ (റോമൻ ജനതയുടെ സംരക്ഷക) ഐക്കണിന് മുന്നിൽ പ്രാർത്ഥിച്ചു. ഇന്തോനേഷ്യ, പാപ്പുവ ന്യൂ ഗിനിയ, ഈസ്റ്റ് തിമോർ, സിംഗപ്പൂർ എന്നീ നാലുരാജ്യങ്ങളിലാണ് പാപ്പാ സന്ദർശനം നടത്തിയത്.

സെപ്തംബർ രണ്ടു മുതൽ 13 വരെ നടന്ന സന്ദർശനത്തിന്റെ സമാപന യാത്രയിൽ പരിശുദ്ധ പിതാവ് വിമാനത്തിൽ 45 മിനിറ്റ് പത്രസമ്മേളനം നടത്തി. അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, സഭയിലെ ലൈംഗികാതിക്രമം, ഗർഭച്ഛിദ്രം, കുടിയേറ്റക്കാരുടെ അന്തസ്സ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിവിധ ചോദ്യങ്ങൾക്ക് പാപ്പാ ഉത്തരം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m