ട്രിസ്റ്റെയിൽ സന്ദർശനം നടത്തി ഫ്രാൻസിസ് മാർപാപ്പ

ഇറ്റാലിയൻ നഗരമായ ട്രിസ്റ്റെയിൽ സന്ദർശനം നടത്തി ഫ്രാൻസിസ് മാർപാപ്പ.

കത്തോലിക്കാ സാമൂഹിക സിദ്ധാന്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇറ്റലിയിലെ കത്തോലിക്കാ സഭ സംഘടിപ്പിക്കുന്ന വാർഷികപരിപാടിയായ കത്തോലിക്കരുടെ 50-ാമത് സാമൂഹ്യവാരത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് പാപ്പ ട്രിസ്റ്റെയിൽ സന്ദർശനം നടത്തിയത്. 1200-ഓളം പേർ പങ്കെടുത്ത യോഗത്തിന്റെ ഈ വർഷത്തെ പ്രമേയം ‘ജനാധിപത്യം’ എന്നതായിരുന്നു.

ഇന്നത്തെ ഉപഭോക്തൃസമൂഹത്തിൽ, വേദനിക്കുന്ന ദുർബലരായ ആളുകളിൽ ദൈവം മനുഷ്യനായി വസിക്കുന്നുണ്ട് എന്ന്, വിശുദ്ധ കുർബാനമധ്യേ പാപ്പ വെളിപ്പെടുത്തി. “മനുഷ്യനായിത്തീർന്ന ദൈവത്തിൽ വേരൂന്നിയ ഒരു വിശ്വാസം അത് ചരിത്രത്തിലേക്കു വഴിതെളിക്കുന്നു, ജനങ്ങളുടെ ജീവിതത്തെ സ്പർശിക്കുന്നു, തകർന്ന ഹൃദയങ്ങളെ സുഖപ്പെടുത്തുന്നു, അത് പ്രത്യാശയുടെ പുളിമാവും ഒരു പുതിയ ലോകത്തിന്റെ വിത്തുമായി മാറുന്നു എന്നും മാർപാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group