തന്റെ മൃതസംസ്കാരത്തെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ.
മരിച്ചാൽ മൃതദേഹം റോമിലെ മേരി മേജർ ബസിലിക്കയില്‍ കബറടക്കണമെന്നാണ് ആഗ്രഹമെന്നും ചടങ്ങുകൾ വളരെ ലളിതമായിരിക്കണമെന്നും പാപ്പാ പറഞ്ഞു.
മെക്സിക്കൻ ടെലിവിഷൻ പ്രോഗ്രാമായ “N+” സംപ്രേക്ഷണം ചെയ്ത പുതിയ അഭിമുഖത്തിലാണ്, പാപ്പയുടെ വെളിപ്പെടുത്തൽ.
തന്റെ മരിയ ഭക്തിയെ തുടര്‍ന്നാണ് മേരി മേജര്‍ ദേവാലയത്തില്‍ സംസ്കരിക്കണമെന്ന് ആഗ്രഹമുള്ളതെന്നും ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ മരിയൻ ആരാധനാലയങ്ങളിലൊന്നിൽ തന്റെ അടക്കം നടത്തുന്നതിനായി സ്ഥലം ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഫ്രാൻസിസ് മാർപാപ്പ കൂടെക്കൂടെ സന്ദര്‍ശനം നടത്താറുള്ള ദേവാലയമാണ് മേരി മേജർ ബസിലിക്ക. ‘റോമിലെ സംരക്ഷക’ എന്ന ഇവിടുത്തെ പ്രസിദ്ധമായ രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥന നടത്താന്‍ പാപ്പ എത്താറുണ്ട്. അന്താരാഷ്ട്ര സന്ദര്‍ശനങ്ങള്‍ക്കു മുന്‍പും ശേഷവും പാപ്പ ഈ ദേവാലയത്തിലെത്തി പ്രാര്‍ത്ഥിക്കാറുണ്ടെന്നത് ശ്രദ്ധേയമായ വസ്തുതയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group