അമലോത്ഭവ തിരുനാൾ ദിനമായ ഡിസംബർ-8ന് ലോക ജനതയെ ഫ്രാൻസിസ് മാർപാപ്പ ദൈവമാതാവിന് സമർപ്പിക്കുo. സ്പാനിഷ് ചത്വരത്തിലെ (പ്ലാസ ഓഫ് സ്പാനിഷ്) മരിയൻ തിരുരൂപത്തിനു മുന്നിലാണ് ഈ വിശിഷ്യാലുള്ള
തിരുകർമ്മങ്ങൾ നടക്കുന്നത്.
സ്പാനിഷ് ചത്വര’ത്തിലെ (പ്ലാസ ഓഫ് സ്പാനിഷ്) മരിയൻ തിരുരൂപത്തിനു മുന്നിൽ അർപ്പിക്കുന്ന പേപ്പൽ തിരുക്കർമ്മങ്ങൾ സവിശേഷമാണ്. വത്തിക്കാനിലെ സ്പാനിഷ് എംബസിക്ക് സമീപമുള്ള മരിയൻ തിരുരൂപത്തിന്റെ മുന്നിൽ പൂച്ചെണ്ടുകൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നത് പതിറ്റാണ്ടുകളായി തുടരുന്ന പാരമ്പര്യത്തിന്റെ ഭാഗം കൂടിയാണ്.
‘സ്പാനിഷ് ചത്വര’ത്തിൽ 1857 ഡിസംബർ എട്ടിന് സ്ഥാപിതമായ മരിയൻ തിരുരൂപത്തിലാണ് പാപ്പ പുഷ്പങ്ങൾ അർപ്പിക്കുക. വൈകിട്ട് 4.00ന് അവിടെയെത്തുന്ന പാപ്പ ദൈവമാതാവിന്റെ രൂപം സ്ഥിതി ചെയ്യുന്ന സ്തൂപത്തിന്റെ ചുവട്ടിലായിരിക്കും പൂച്ചെണ്ടുകൾ സമർപ്പിക്കുക. റോം രൂപതാ വികാർ ജനറൽ കർദിനാൾ ആഞ്ചെലോ ദേ ദൊണാത്തിസ്, സിവിൽ അധികാരികൾ എന്നിവർക്കൊപ്പം സപാനിഷ് ചത്വരത്തിലെ മരിയൻ തിരുരൂപത്തോട് വൈകാരിക അടുപ്പം സൂക്ഷിക്കുന്ന സൈനികരുടെയും അഗ്‌നിശമന സേനാംഗങ്ങളുടെയും പ്രതിനിധി സംഘവും സന്നിഹിതരായിരിക്കും.
അന്നേ ദിനം രാവിലെ 7.00ന് റോമിലെ അഗ്‌നിശമന സേന തിരുരൂപത്തിന്റെ കരങ്ങളിൽ പുഷ്പഹാരം സമർപ്പിക്കും. 12 അടി ഉയരമുള്ള സ്തൂപത്തിൽ വെങ്കലത്തിൽ നിർമിച്ച അമലോത്ഭവ മാതാവിന്റെ തിരുരൂപം വിഖ്യാത ശിൽപ്പിയായ ഗ്യൂസെപ്പെ ഒബിസിയുടെ സൃഷ്ടിയാണ്. സ്തൂപം ഉൾപ്പെടെ തിരുരൂപത്തിന് തറയിൽനിന്ന് ഏതാണ്ട് 22 മീറ്റർ ഉയരം വരും! അഗ്‌നിശമന സേനാംഗം ഫയർ ട്രക്ക് ഗോവണിക്ക് മുകളിൽ കയറിയാണ് കന്യകയുടെ കരങ്ങളിൽ പുഷ്പഹാരം സമർപ്പിക്കുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group