കുഞ്ഞുങ്ങളുടെ മാനവാന്തസ്സ് മാനിക്കുക: ഫ്രാൻസിസ് മാർപാപ്പാ…

വത്തിക്കാൻ സിറ്റി: കുഞ്ഞുങ്ങളുമായി നാം ബന്ധം പുലർത്തുന്ന രീതിയും അവരുടെ അവകാശങ്ങളെ നാം എത്രമാത്രം ആദരിക്കുന്നുവെന്നതും നാം എങ്ങനെയുള്ളവരാണെന്നു വെളിപ്പെടുത്തുന്നുവെന്ന് ഓർമിപ്പിച്ച് കൊണ്ട് ഫ്രാൻസിസ് മാർപാപ്പായുടെ ട്വിറ്റർ സന്ദേശം.ഐക്യരാഷ്ട്രസഭ ലോക ശിശുദിനം ആചരിച്ച പശ്ചാത്തലത്തിലാണ് #WorldChildrensDayഎന്ന ഹാഷ്ടാഗോടുകൂടിയുള്ള മാർപാപ്പയുടെ സന്ദേശം.

കുട്ടികളുമായി നാം ബന്ധം പുലർത്തുന്ന രീതി, അവരുടെ ശിശുസഹജമായ മാനവാന്തസ്സിനെയും അവരുടെ മൗലികാവകാശങ്ങളെയും നാം എത്രമാത്രം ആദരിക്കുന്നു എന്നിവ, നാം ഏതുതരം മുതിർന്നവരാണെന്നും, എന്തായിത്തീരാനും എപ്രകാരമുള്ളൊരു സമൂഹം പണിതുയർത്താനാണ് നാം ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തുന്നു വെന്ന് മാർപാപ്പാ സന്ദേശത്തിൽ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group