തൻ്റെഇറാഖ് യാത്രയ്ക്ക് മുന്നോടിയായി വിശ്വാസികളോട് പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. ഇറാഖിലുള്ള തന്റെ അപോസ്തോലിക യാത്രയ്ക്ക് മുന്നോടിയായി വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിച്ച മാർപാപ്പ പ്രാർത്ഥനകളിൽ തന്റെ ഒപ്പം വരുവാൻ വിശ്വാസികളെ ക്ഷണിച്ചു. ” മൂന്നുദിവസത്തെ തീർത്ഥാടനത്തിനായി ഞാൻ ഇറാഖിലേക്ക് പോകുന്നു. വളരെയധികം കഷ്ടത അനുഭവിക്കുന്ന ആളുകളെ കാണാൻ വളരെക്കാലമായി ഞാൻ ആഗ്രഹിക്കുന്നു” രക്തസാക്ഷിത്വം വരിച്ച ആസഭയെ അബ്രഹാമിന്റെ നാട്ടിൽ കണ്ടുമുട്ടാൻ, അദ്ദേഹം പറഞ്ഞു. ഈ അപ്പോസ്തോലിക യാത്രയിൽ നിങ്ങളുടെ പ്രാർത്ഥനകൾക്കൊപ്പം കൊണ്ടുപോകാൻ ഞാൻ ആവശ്യപ്പെടുന്നു.അതുവഴി വിശ്വാസത്തിന്റെ നല്ല ഫലങ്ങൾ പുറപ്പെടുവിക്കാൻ കഴിയും മാർപാപ്പ പറഞ്ഞു. പോപ്പ് സെന്റ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇറാഖ് സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപിപിച്ചിരുന്നു.എന്നാൽ വേദപുസ്തക ചരിത്രമുള്ള എല്ലാ രാജ്യങ്ങളിലും സന്ദർശനം നടത്തിയ അദ്ദേഹം സന്ദർശിക്കാത്ത ഒരു രാഷ്ട്രമായി ഇറാഖ് തുടരുന്നു….
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group