വത്തിക്കാൻ സിറ്റി: തന്റെ പുത്രന്റെ പീഡാസഹനങ്ങളെ ഹൃദയപൂർവ്വം അനുഗമിച്ച പ.കന്യാമറിയത്തിന്റെ മാതൃക പിന്തുടർന്നു വിശുദ്ധ വാരത്തിലൂടെ കടന്നു പോകുവാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ.
കഴിഞ്ഞ ദിവസം നടന്ന പ്രാർത്ഥനയിലാണ് മാർപാപ്പാ വിശ്വാസികളോട് പരിശുദ്ധ അമ്മയെ അനുകരിക്കുവാൻ ആവശ്യപ്പെട്ടത്.
“സഹോദരങ്ങളേ, നാം വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. വിശ്വാസത്തോടും സ്നേഹത്തോടും കൂടി കർത്താവായ യേശുവിനെ അനുഗമിക്കുന്ന വിശുദ്ധ ദൈവജനത്തിന്റെ പാരമ്പര്യം നമ്മെ പഠിപ്പിക്കുന്നതു പോലെ ജീവിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. അതിനു നമ്മുടെ അമ്മയായ കന്യകാമറിയത്തിൽ നിന്ന് പഠിക്കാം. അവൾ തന്റെ പുത്രനെ ഹൃദയപൂർവ്വം അനുഗമിച്ചു. അമ്മ പുത്രനുമായി ഏകാത്മാവായിരുന്നു. എല്ലാം മനസ്സിലായില്ല എങ്കിലും പിതാവായ
ദൈവത്തിന്റെ ഇഷ്ടത്തിനു ഈശോയോടൊപ്പം അവളും തന്നെ പൂർണ്ണമായും സമർപ്പിച്ചു”- അതിനാൽ നമുക്കും പരിശുദ്ധ അമ്മയുടെ മാതൃക പിന്തുടർന്ന് ഈ വിശുദ്ധവാരം ശ്രേഷ്ഠമാക്കാം പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group