വത്തിക്കാൻ – ചൈന ഉടമ്പടി പുതുക്കുമെന്നു പ്രതീക്ഷിക്കുന്നതായി മാർപാപ്പാ

ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ചൈനയുമായുള്ള വത്തിക്കാന്റെ താൽക്കാലിക കരാർ ഒക്ടോബറിൽ രണ്ടാം തവണയും പുതുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ.

റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ ആണ് ഇതേ കുറിച്ച് മാർപാപ്പ സംസാരിച്ചത്

വത്തിക്കാൻ-ചൈന കരാർ ആദ്യം 2018 സെപ്റ്റംബറിൽ ഒപ്പുവെച്ചു, തുടർന്ന് 2020 ഒക്ടോബറിൽ രണ്ട് വർഷത്തേക്ക് കൂടി കരാർ പുതുക്കി. ഈ കരാറിന്റെ നിബന്ധനകൾ ഇതുവരെയും പരസ്യമാക്കിയിട്ടില്ല. 90 മിനിറ്റ് നീണ്ട അഭിമുഖത്തിൽ ചൈന കരാറിനെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ റോയിട്ടേഴ്സിനോട് സംസാരിച്ചു. 2021 സെപ്തംബറിൽ, കരാറിന്റെ വ്യവസ്ഥകൾ പ്രകാരം ആറാമത്തെ കത്തോലിക്കാ ബിഷപ്പ് സ്ഥാനാരോഹണം ചെയ്യപ്പെട്ടതായി വത്തിക്കാൻ സ്ഥിരീകരിച്ചു. 2018-ലെ ഉടമ്പടിക്ക് മുമ്പ് നിയമിക്കപ്പെട്ട ഏഴ് ബിഷപ്പുമാരുടെ സ്ഥാനങ്ങൾക്കും വത്തിക്കാൻ അംഗീകാരം നൽകിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group