അപ്പോസ്തോലിക സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ സുഡാനിൽ എത്തിച്ചേർന്നു.
കോംഗോയിൽ നിന്നാണ് മാർപാപ്പ സൗത്ത് സുഡാന്റെ തലസ്ഥാനമായ ജൂബയിൽ വിമാനമിറങ്ങിയത്. ആദ്യമായാണ് ഒരു മാർപാപ്പ സംഘർഷ ഭരിതമായ സൗത്ത് സുഡാനിലെത്തുന്നത്. ഞായറാഴ്ച വരെ അദ്ദേഹം ഇവിടെയുണ്ടാകും.
സമാധാനത്തിനുള്ള തീർത്ഥടനമെന്നാണ് ആഫ്രിക്കൻ രാജ്യത്തേക്കുള്ള സന്ദർശനത്തെ മാർപാപ്പ വിശേഷിപ്പിച്ചത്. ആംഗ്ലിക്കൻ സഭാധ്യക്ഷൻ കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി, സ്കോട്ലൻഡിലെ ആംഗ്ലിക്കൻ സഭാ മോഡറേറ്റർ ഇയാൻ ഗ്രീൻഷീൽഡ്സ് എന്നിവരും സൗത്ത് സുഡാനിലെത്തിയിട്ടുണ്ട്. മൂന്നു പേരും സൗത്ത് സുഡാൻ പ്രസിഡന്റ് സാൽവ കിർ മയാർഡിറ്റുമായി കൂടിക്കാഴ്ച നടത്തി. സൗത്ത് സുഡാനിൽ സമാധാനം തിരികെ കൊണ്ടുവരാൻ ചർച്ചകൾക്കു സഭാ നേതാക്കൾ നേതൃത്വം നല്കും. രാജ്യത്തെ 1.1 കോടി ജനങ്ങളിൽ 72 ലക്ഷം പേർ കത്തോലിക്കരാണ്.
മാർപാപ്പ ആദ്യം അഭിസംബോധന ചെയ്തു സംസാരിക്കുന്നത് രാജ്യത്തെ ഭരണാധികാരികളെയും നയതന്ത്ര ഉദ്യോഗസ്ഥരെയുമാണ്. ഇന്ന് അദ്ദേഹം ജൂബയിലെ സെന്റ് തെരേസാസ് കത്തീഡ്രലിൽ മെത്രാന്മാരെയും വൈദികരെയും സിസ്റ്റേഴ്സിനെയും അഭിസംബോധന ചെയ്യും. അഭയാർത്ഥികളെയും യുദ്ധത്തിന്റെ ഇരകളെയും പ്രത്യേകമായി കാണും. ഇന്ന് ഒരു എക്യുമെനിക്കൽ പ്രാർത്ഥനാ യോഗത്തിലും മാർപാപ്പ പങ്കെടുക്കും.
നാളെ ഫ്രാൻസിസ് പാപ്പാ ജൂബയിൽ ജോൺ ഗരാംഗ് മൈതാനത്തിൽ പൊതുജനങ്ങൾക്കായി വിശുദ്ധ കുർബാന അർപ്പിച്ചതിനു ശേഷം ഉച്ച കഴിഞ്ഞ് റോമിലേക്കു മടങ്ങും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group