കുരിശ് രക്ഷയുടെ ഉറവിടo: ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാൻ സിറ്റി : ക്രിസ്തുവിന്റെ കുരിശ് മനുഷ്യരാശിയുടെ രക്ഷയുടെ ഉറവിടമാണെന്ന് ഫ്രാൻസിസ് പാപ്പ. ക്രൂശിതനെ ധ്യാനിക്കുമ്പോൾ ദൈവ കാരുണ്യത്താൽ ആശ്ലേഷിക്കപ്പെടുന്ന എല്ലാ മനുഷ്യ മാനങ്ങളും നമുക്ക് കുരിശിൽ കാണാനാകുമെന്നും പാപ്പ പറഞ്ഞു. പാഷനിസ്റ്റ് സന്യാസ സഭ സ്ഥാപിതമായതിന്റെ മൂന്നാം ശതാബ്ദിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ദൈവശാസ്ത്ര കോൺഗ്രസിന് അയച്ച സന്ദേശത്തിലാണ് മാർ പാപ്പ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
കുരിശിന്റെ ജ്ഞാനം വൈവിധ്യമാർന്ന ലോകത്തിൽ’ എന്ന വിഷയത്തിൽ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്‌സിറ്റിയിൽ സമ്മേളിക്കുന്ന അന്താരാഷ്ട്ര കോൺഗ്രസിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രമുഖ ദൈവശാസ്ത്രജ്ഞരാണ് പങ്കെടുക്കുന്നത്. കുരിശിന്റെ ജ്ഞാനത്താൽ സമകാലീനമായ വെല്ലുവിളികളെക്കുറിച്ചുള്ള നവബോധ്യങ്ങൾ പങ്കുവെക്കാനും ഫ്രാൻസിസ് പാപ്പ ദൈവശാസ്ത്രജ്ഞരോട് ആഹ്വാനം ചെയ്തു. ഈ കോൺഫറൻസ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സുവിശേഷവത്ക്കരണത്തിന് നിർണായക സംഭാവനകൾ നൽകുമെന്ന പ്രതീക്ഷയും മാർപാപ്പ പങ്കുവെച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group