കോംഗോളീസ് ജനത വജ്രത്തെക്കാള്‍ വിലപ്പെട്ടത് മാർപാപ്പ

കോംഗോ സന്ദർശനത്തിന്റെ ഒന്നാം ദിനം പൂർത്തിയാക്കി ഫ്രാൻസിസ് മാർപാപ്പാ.

പേപ്പല്‍ സന്ദര്‍ശനത്തിന്‍റെ ആദ്യ ദിവസം സിവില്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ കോംഗോളീസ് ജനത വജ്രത്തെക്കാള്‍ അമൂല്യമാണെന്ന് പാപ്പാ പറഞ്ഞു.

കോംഗോയിലെ നിലവിലെ സംഘര്‍ഷാവസ്ഥയെ കുറിച്ച് സംസാരിച്ച പാപ്പ അക്രമമനോഭാവം ഉപേക്ഷിക്കാനും ആവശ്യപ്പെട്ടു.

പേപ്പല്‍ പര്യടനത്തിനായി എത്തിയ ഫ്രാന്‍സിസ് പാപ്പയെ രാഷ്ട്രപ്രമുഖരും കോംഗോയിലെ സഭാമേലധ്യക്ഷമരും വിശ്വാസികളും ചേര്‍ന്ന് ഹാര്‍ദ്ദമായി സ്വീകരിച്ചു.കോംഗോ പ്രസിഡന്‍റ് ഫെലിക്സ് ഷിസെകെഡിയെ സന്ദര്‍ശിച്ച ശേഷം കിന്‍ഷാസയിലെ പലൈസ് ഡി ലാ നേഷന്‍ ഉദ്യാനത്തില്‍ സമ്മേളിച്ച സിവില്‍ ഉദ്യോഗസ്ഥരെ അഭിസമബോധന ചെയ്ത് സംസാരിച്ചു. കോംഗോയില്‍ വിദേശ ശക്തികള്‍ നടത്തിയ ചൂഷണങ്ങളെ കുറിച്ചും നിലവിലെ സംഘര്‍ഷാവസ്ഥയെ കുറിച്ചും പാപ്പാ സംസാരിച്ചു.

വേദനിക്കുന്ന ജനതയോട് തന്‍റെ സാമീപ്യം നേരിട്ടറിയിക്കാനാണ് എത്തിയതെന്ന് പറഞ്ഞ പാപ്പ പ്രസ്തുത സന്ദര്‍ശനം അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും തീര്‍ത്ഥാടനമായാണ് കണക്കാക്കുന്നതെന്നും വ്യക്തമാക്കി.

കോംഗോയിലെ വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളെ അടിച്ചമര്‍ത്താതെ സംരക്ഷിക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു. സമാധാനം നിലനിര്‍ത്തുന്നതിലും സംസ്കാരങ്ങള്‍ സംരക്ഷിക്കുന്നതിലും ജനങ്ങള്‍ക്ക് മാത്രമല്ല സിവില്‍ അധികാരികള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഉത്തരവാദിത്വമുണ്ടെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group