സമാധാനത്തിന്റെ ഏറ്റവും പ്രബലനായ പോരാളിയാണ് ഫ്രാൻസിസ് മാർപാപ്പ യെന്ന് വിശേഷിപ്പിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ.
കൂടിക്കാഴ്ചയുടെ സമാപനത്തിൽ സമ്മാനം കൈമാറുന്ന വേളയിലാണ്, താൻ കണ്ടിട്ടുള്ള ഏറ്റവും പ്രബലനായ സമാധാനത്തിന്റെ പോരാളിയെന്ന് പാപ്പയെ ബൈഡൻ വിശേഷിപ്പിച്ചത്. പാവപ്പെട്ടവർക്കും, പട്ടിണിയും സംഘർഷവും പീഡനവും അനുഭവിക്കുന്നവക്കും വേണ്ടി പാപ്പ നടത്തുന്ന ഇടപെടലുകൾക്ക് ബൈഡൻ നന്ദി അറിയിച്ചെന്നും കൂടിക്കാഴ്ചാനന്തരം വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കുന്നു. 90 മിനിറ്റ് ദീർഘിച്ച കൂടിക്കാഴ്ചയിൽ കാലാവസ്ഥ, കോവിഡ്, കുടിയേറ്റം, മതസ്വാതന്ത്ര്യം എന്നിവ പ്രധാന ചർച്ചയായെന്നാണ് റിപ്പോർട്ടുകൾ.
പ്രസിഡന്റായി ചുമതലയേറ്റെടുത്ത ശേഷം പാപ്പയുമായി ബൈഡൻ നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. ‘ജി20’ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ബൈഡൻ ഇന്നലെ, ഓക്‌ടോബർ 29നാണ് വത്തിക്കാനിലെത്തി പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. വത്തിക്കാനിലെ സാൻ ഡമാസോയുടെ അങ്കണത്തിൽ എത്തിയ പ്രസിഡന്റ് ബൈഡനെയും പ്രഥമ വനിത ജിൽ ബൈഡനെയും പേപ്പൽ ഹൗസ്‌ഹോൾഡ് റീജന്റ് മോൺ. ലിയോനാർഡോ സപിയൻസയാണ് സ്വാഗതം ചെയ്തത്. തുടർന്ന്, അപ്പസ്‌തോലിക് ലൈബ്രറിയിൽ മാധ്യമങ്ങളുടെ സാന്നിധ്യമില്ലാതെയായിരുന്നു 75 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച നടന്നത് .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group