ക്രാക്കോവ്: യുക്രൈൻ – റഷ്യ യുദ്ധത്തിന്റെ സാഹചര്യത്തിൽ യുക്രെയ്നിൽ നിന്ന് അഭയാർത്ഥികളായി എത്തുന്നവർക്ക് വേണ്ടി വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മുൻവസതി പോളണ്ട് തുറന്നുകൊടുത്തു.
ക്രാക്കോവ് ആർച്ച് ബിഷപ്പായിരുന്ന സമയം ജോൺപോൾ താമസിച്ചിരുന്നത് ഇവിടെയായിരുന്നു.
1958 മുതൽ 1978 വരെയായിരുന്നു ജോൺ പോൾ ക്രാക്കോവിന്റെ ആർച്ച് ബിഷപ്പായിരുന്നത്.
മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 1979 ൽ അദ്ദേഹം അവിടെ തിരികെയെത്തുകയും ജനാലയ്ക്കരികിൽ നിന്ന് യുവജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. ഇന്ന് ഈ ജനാല പേപ്പൽ വിൻഡോ എന്നാണ് അറിയപ്പെടുന്നത്. 2002 ലെ തന്റെ ഒമ്പതാമത്തേതും അവസാനത്തേതുമായ ജന്മനാട്ടിലേക്കുള്ള യാത്രയിലും ഈ ജനാലയ്ക്കൽ നിന്ന് പാപ്പ സംസാരിച്ചിരുന്നു.
2016 ൽ ഫ്രാൻസിസ് മാർപാപ്പയും ഇവിടെ നിന്ന് യുവജനങ്ങളെ അഭിവാദ്യം ചെയ്തിരുന്നു. പതിനാലാം നൂറ്റാണ്ടു മുതൽ ക്രാക്കോവിനെ മെത്രാന്മാരുടെ താമസമന്ദിരമാണ് ഇത്.
മാർച്ച് എട്ടുവരെയുള്ള തീയതിക്കുള്ളിൽ 2.1 മില്യൻ ആളുകളാണ് യുക്രെയ്നിൽ നിന്ന് പലായനം ചെയ്തിരിക്കുന്നത്. ഇതിൽ 1.3 മില്യൻ ആളുകളും പോളണ്ടിലേക്കാണ് അഭയാർത്ഥികളായിഎത്തിയിരിക്കുന്നത്. തീർത്ഥാടന കേന്ദ്രങ്ങളിലും റെക്ടറികളിലും സന്യസ്ത ഭവനങ്ങളിലും പള്ളിക്കെട്ടിടങ്ങളിലുമായിട്ടാണ് ഇവർ അന്തിയുറങ്ങുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group