ബാലവേല കുഞ്ഞുങ്ങളുടെ ബാല്യത്തെ കവർന്നെടുക്കുന്ന വിപത്ത്: ഫ്രാൻസിസ് മാർപാപ്പാ .

വത്തിക്കാൻ സിറ്റി: ബാലവേലയുടെ ഭവിഷ്യത്തുകളെ കുറിച്ച് ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

വത്തിക്കാന്റെ സമഗ്ര മാനവവികസന വിഭാഗവും, ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കൃഷി സംഘടനയിൽ പരിശുദ്ധസിംഹാസനത്തെ പ്രതിനിധാനം ചെയ്യുന്ന സ്ഥിരം ദൗത്യ സംഘവും സംയുക്തമായി സംഘടിപ്പിച്ച “ബാലവേല നിർമ്മാർജ്ജനവും മെച്ചപ്പെട്ടൊരു ലോകത്തിന്റെ നിർമ്മിതിയും” എന്ന വിഷയത്തിൽ വത്തിക്കാനിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരെ വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പാ.

തൊഴിൽ രംഗത്ത് കുട്ടികൾ ചൂഷണത്തിനിരകളാകുന്നതിനെക്കുറിച്ചുള്ള പരിചിന്തനം ആവശ്യമാണെന്നും”നാലാം വ്യാവസായിക വിപ്ലവത്തെ”ക്കുറിച്ചു പോലും നാം സംസാരിക്കുന്ന ഈ സമയത്ത്, ലോകത്തിൽ അത്യാധുനിക സാങ്കേതിക കണ്ടുപിടിത്തങ്ങൾ ഉപയോഗപ്പെടുത്തുന്ന സമകാലിക സമ്പദ്‌വ്യവസ്ഥകളിൽ, ബാലവേല നിലനില്ക്കുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്നും പാപ്പാ പറഞ്ഞു .

ബാലവേല കുട്ടികളുടെ ആരോഗ്യം, അവരുടെ മാനസിക-ശാരീരിക സുസ്ഥിതി എന്നിവയെ അപകടത്തിലാക്കുകയും വിദ്യാഭ്യാസത്തിനും ബാല്യകാലസന്തോഷത്തോടും ശാന്തതയോടും കൂടി ജീവിക്കുന്നതിനുമുള്ള അവകാശത്തെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും ഈ അവസ്ഥയെ കോവിഡ് 19 പകർച്ചവ്യാധി കൂടുതൽ വഷളാക്കിയിരിക്കയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

കുട്ടികൾ അവരുടെ ഒഴിവുസമയങ്ങളിലും, അവരുടെ പ്രായത്തിനനുസരിച്ച് മാതാപിതാക്കളെയും സഹോദരങ്ങളെയും മുത്തശ്ശിമാരെയും അല്ലെങ്കിൽ സമൂഹത്തിലെ മറ്റ് അംഗങ്ങളെയും സഹായിക്കുന്നതും കുടുംബജീവിത പശ്ചാത്തലത്തിലും ചെയ്യുന്ന ചെറിയ ഗാർഹിക ജോലികളെ ബാലവേലയായി കൂട്ടിക്കുഴയ്ക്കരുതെന്നും പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group