അന്യായമായി 33 വർഷം ജയിൽവാമനുഭവിച്ച ശേഷം ജയിൽ മോചിതനായ: സുഞ്ചെഡുവിനെ നേരിൽക്കണ്ട് മാർപാപ്പ

മൂന്ന് ഇടയന്മാരുടെ മരണത്തിൽ കുറ്റാരോപിതനായി 33 വർഷത്തോളം നീണ്ട ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയ ഇറ്റാലിയൻ പൗരനുമായി വത്തിക്കാനിൽ സ്വകാര്യ കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പ.

നീണ്ട 33 വർഷങ്ങൾക്കുശേഷമാണ് ഇപ്പോൾ 60 വയസ്സുള്ള ബെനിയാമിനോ സുഞ്ചെഡുവിന്റെ നിരപരാധിത്വം തെളിയുന്നതും കൊലപാതകക്കുറ്റം റദ്ദാക്കി ജയിൽമോചിതനാകുന്നതും.

ഇറ്റാലിയൻ ദ്വീപായ സാർഡിനിയയിലെ മലനിരകളിൽ ഒരു രാത്രിയിൽ നടന്ന കുറ്റകൃത്യത്തിന്റെ ഏക ദൃക്സാക്ഷി, കൊലയാളിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നായിരുന്നു ആദ്യം കോടതിയെ അറിയിച്ചത്. എന്നാൽ, പിന്നീട് കൊല്ലപ്പെട്ടവരുടെ സഹപ്രവർത്തകനായ സുഞ്ചെഡുവിനെതിരെ കൊലപാതക കുറ്റം ആരോപിക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group