കടലിൽ പ്ലാസ്റ്റിക് എറിയരുത്: ഫ്രാൻസിസ് മാർപാപ്പ.

കടലിൽ പ്ലാസ്റ്റിക് എറിയരുത്!നമ്മുടെ കടലുകളെയും സമുദ്രങ്ങളെയും നന്നായി പരിപാലിക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. “ആനുവൽ സീ സൺ‌ഡേ ” (ജൂലൈ 11)
ആചരണത്തോട് അനുബന്ധിച്ച് നടന്ന
സന്ദേശത്തിലാണ് കടൽ സംരക്ഷണത്തിന് പ്രാധാന്യത്തെ കുറിച്ച് മാർപാപ്പ ഓർമ്മിപ്പിച്ചത് . കടൽ യാത്രക്കാർക്കും മത്സ്യത്തൊഴിലാളികൾക്കുമായി പ്രാർത്ഥിക്കാൻ ആളുകൾ ഒത്തുചേരുന്ന പ്രത്യേക ദിവസമാണ് സീ സൺഡേ.
കുടൽ മാറ്റ ശസ്ത്രക്രിയ ശേഷം റോമിലെ ജെമേല്ലി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പാ ആശുപത്രിയിൽ വച്ച് നടത്തിയ എയ്ഞ്ചൽസ് പ്രാർത്ഥനയ്ക്കുശേഷമാണ് കടൽ സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഓർമ്മിപ്പിച്ചത്. കടലിനെയും അതിന്റെ ആവാസവ്യവസ്ഥയെയും പരിപാലിക്കുന്നതിന്റെ പ്രാധാന്യത്തെയും മാർപാപ്പ ഓർമിപ്പിച്ചു.
പ്രതിവർഷം 8 ദശലക്ഷം ടൺ പ്ലാസ്റ്റിക് സമുദ്രത്തിൽ പ്രവേശിക്കുന്നുവെന്നാണ്
യുഎൻ കണക്കുകൾ കാണിക്കുന്നത്. സമുദ്രത്തിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് സമുദ്രജീവികളെ നശിപ്പിക്കുകയും ആവാസ വ്യവസ്ഥ തകിടം മറിക്കുകയും ചെയ്യുന്നുവെ ന്ന് റിപ്പോർട്ടുകൾ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group