സൗഹൃദ ചർച്ചയ്ക്ക് വേദിയായി വത്തിക്കാൻ..

വത്തിക്കാൻ സിറ്റി :ഇറാഖ് പ്രധാനമന്ത്രിയുമായി മാർപാപ്പ വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.ഇറാഖ് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രിയായ മുസ്തഫ അൽ കാദിമിയയും അദ്ദേഹത്തിന്റെ കുടുംബവും വത്തിക്കാനിലെത്തി മാർപാപ്പയെ സന്ദർശിച്ചു.
വത്തിക്കാനിലെ സ്വകാര്യ സദസ്സിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ,സൗഹാർദ്ദപരമായ ചർച്ചയ്ക്കിടെ, ഇരു നേതാക്കളും മാർച്ചിലെ ഇറാഖിലേക്കുള്ള ചരിത്രപരമായ അപ്പോസ്തോലിക സന്ദർശനത്തെ അനുസ്മരിച്ചു,
രാജ്യത്തിന്റെ പുനർനിർമ്മാണ പ്രക്രിയക്ക് ആവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്തതായും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ദേശീയസ്ഥിരത വളർത്തുന്നതിനുള്ള
നിയമനടപടിളെ കുറിച്ചും, രാജ്യത്തെ ക്രിസ്ത്യാനികളുടെ ചരിത്രപരമായ സാന്നിധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെയും,പൊതുനന്മയ്ക്കായി അവർ ചെയ്യുന്ന
സംഭാവനകളും ചർച്ച ചെയ്തതായും
വാർത്താക്കുറിപ്പിൽ അറിയിച്ചു.
കൂടാതെ
മിഡിൽ ഈസ്റ്റേൺ മേഖലയിലെ സ്ഥിതിഗതികളെ കേന്ദ്രീകരിച്ച് ചർച്ച നടന്നതായും,
രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയോടെ, വിശ്വാസത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും അന്തരീക്ഷം പുനഃസ്ഥാപിക്കാൻ രാജ്യം നടത്തിയ ശ്രമങ്ങളെ കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന്
പ്രസിഡന്റ് മുസ്തഫ അൽ കാദിമി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനെയും സംസ്ഥാനങ്ങളുമായുള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗറെയും സന്ദർശിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group