ശുശ്രൂഷാ മനോഭാവമാണ് ദൈവം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്: മാർപാപ്പ

വത്തിക്കാൻ സിറ്റി:ദൈവദൃഷ്ടിയിൽ, ഒരാളുടെ ശ്രേഷ്ഠതയും വിജയവും അളക്കപ്പെടുന്നത് സാമൂഹിക പദവിയോ ഉദ്യോഗമോ സ്ഥാനമോ സമ്പത്തോ നോക്കിയല്ലന്നും മറിച്ച്, ശുശ്രൂഷാ മനോഭാവമാണ് ദൈവം മാനദണ്ഡമാക്കുന്നതെന്നും ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ .ആഞ്ചലൂസ് പ്രാർത്ഥനാമധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.തങ്ങളിൽ ആരാണ് വലിയവൻ എന്ന ക്രിസ്തുശിഷ്യർ ചർച്ച ചെയ്യുന്ന സുവിശേഷ ഭാഗത്തെ അടിസ്ഥാനമാക്കിയാണ് ദൈവഹിതപ്രകാരമുള്ള ശുശ്രൂഷാ മനോഭാവത്തിന്റെ പ്രസക്തി മാർപാപ്പ പങ്കുവെച്ചത്. ‘ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ ഏറ്റവും അവസാനത്തെയാളും എല്ലാവരുടെയും ദാസനുമായിരിക്കണം,’ ക്രിസ്തുവിന്റെ ഈ വാക്കുകൾ ഇന്നും പ്രസക്തമാണെന്നും ശുശ്രൂഷ എന്ന ആശയത്തിന് ക്ഷീണം സംഭവിച്ചിട്ടുണ്ട്. എന്നാൽ, അതേസംബന്ധിച്ച് സുവിശേഷത്തിൽ കൃത്യവും സുനിശ്ചിതവുമായ അർത്ഥമുണ്ടെന്നും മാർപാപ്പ വിശദീകരിച്ചു..ശുശ്രൂഷിക്കപ്പെടാനല്ല മറിച്ച്, ശുശ്രൂഷിക്കാൻ ലോകത്തിലേക്ക് വന്ന ക്രിസ്തുവിനെപ്പോലെ പ്രവർത്തിക്കുക എന്നതാണ് സുവിശേഷത്തിൽ അർത്ഥമാക്കുന്നതെന്നും നാം ക്രിസ്തുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അവിടുന്ന് പഠിപ്പിച്ച ശുശ്രൂഷയുടെ പാത നാം പിന്തുടരണമെന്നും മാർപാപ്പ ഓർമിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group