ഒരു നല്ല വ്യവസായസംരംഭകനാകുന്നതിന് സർഗ്ഗാത്മകത അനിവാര്യ വ്യവസ്ഥയാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
കത്തോലിക്കാ വ്യവസായസംരംഭകരുടെ സംഘടനകളുടെ അന്താരാഷ്ട്ര സമിതിയ്ക്ക്, “ഉനിയാപാക്കിന്” (Uniapac) അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പായുടെ ആഹ്വാനം.
ക്രിയേറ്റിവിറ്റിയുടെ അഭാവത്തിൽ ഒരു സംരംഭകന് മൂല്യം പ്രദാനം ചെയ്യേണ്ടതെങ്ങനെയെന്ന് അറിയാനാവില്ലെന്നും അങ്ങനെ വളർച്ച മുരടിച്ചു പോകുമെന്നും പാപ്പാ വിശദീകരിച്ചു .ദൈവ പിതാവിനെ എല്ലാ വ്യവസായസംരംഭക സംഘടനകളുടെയും സ്വർഗ്ഗീയ രക്ഷാധികാരിയായി അവതരിപ്പിച്ച പാപ്പാ അവിടത്തെ രചനാത്മകത ലോകസൃഷ്ടിയിൽ വിളങ്ങിയത് അനുസ്മരിക്കുകയും ലോകത്തോടുള്ള അവിടത്തെ സാമീപ്യവും അവിടന്ന് അതിന് നിരന്തരമേകുന്ന സംരക്ഷണവും എടുത്തു കാട്ടുകയും ചെയ്തു.ഇങ്ങനെ, ദൈവം നമ്മെ സർഗ്ഗാത്മകത പഠിപ്പിക്കുന്നുവെന്നും പാപ്പാ വ്യക്തമാക്കി .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group