സ്ത്രീവിരുദ്ധാക്രമണങ്ങൾക്കെതിരെ ഒരിക്കൽക്കൂടി ശബ്ദമുയർത്തി മാർപാപ്പാ:

ലോകത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമങ്ങൾക്കെതിരെ ഒരിക്കൽക്കൂടി ശബ്ദമുയർത്തി മാർപാപ്പാ.

ജനുവരി ഒന്നിന് തിരുസഭ ദൈവമാതാവിന്റെ തിരുന്നാൾ ആചരിക്കുന്നതിനോടനു ബന്ധിച്ച് ഇക്കൊല്ലം പുതുവത്സരദിനത്തിൽ, ശനിയാഴ്‌ച (01/01/2022) വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷ ചിന്തകൾ പങ്കുവയ്ക്കവെയാണ് പാപ്പാ ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന നിരവധിയായ സ്ത്രീവിരുദ്ധ പീഢനങ്ങളെക്കുറിച്ച് അനുസ്മരിച്ചത്.

ഒരു സ്ത്രീയെ മുറിവേല്പിക്കുമ്പോൾ അത് ഒരു മഹിളയിൽ നിന്ന് മനുഷ്യപ്രകൃതി സ്വീകരിച്ച ദൈവത്തിനു നേർക്കുള്ള മഹാദ്രോഹമാണെന്ന് പാപ്പാ കുറ്റപ്പെടുത്തി.

സ്ത്രീയുടെ മാതൃസ്വഭാവത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ, അമ്മയായ അവൾ ജീവൻ നൽകുകയും ലോകത്തെ കാക്കുകയും ചെയ്യുന്നുവെന്ന് പ്രസ്താവിക്കുകയും അമ്മമാരെ പരിപോഷിപ്പിക്കാനും അവർക്കു സംരക്ഷണം ഉറപ്പാക്കാനും പരിശ്രമിക്കുകയെന്ന നമ്മുടെ കടമയെക്കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തു.

അമ്മമാർ ലോകത്തെ നോക്കുന്നത് അതിനെ ചൂഷണവിധേയമാക്കാനല്ല പ്രത്യുത അതിന് ജീവനുണ്ടാകേണ്ടതിനാണെന്ന് പാപ്പാ പറഞ്ഞു.

ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം സകലവും ഹൃദയത്തിൽ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു എന്ന് ലൂക്കാ സുവിശേഷകൻ പറയുന്നത് അനുസ്മരിച്ച പാപ്പാ ഈ മനോഭാവത്തെക്കുറിച്ച് നാം മറിയത്തിൽ നിന്ന് പഠിക്കേണ്ടതിൻറെ ആവശ്യകതയെയും ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group