2022 ൽ മാർപാപ്പാ സന്ദർശിക്കാനിടയുള്ള രാജ്യങ്ങൾ..!

വത്തിക്കാൻ സിറ്റി: ഇറാക്ക്, ഹംഗറി, സ്ലോവാക്യ, സൈപ്രസ്, ഗ്രീസ്തുടങ്ങിയ രാജ്യങ്ങളിൽ ആയിരുന്നു ഈ വർഷം(2021) മാർപാപ്പ സന്ദർശനം നടത്തിയത് .

എന്നാൽ അടുത്ത വർഷം മാർപാപ്പാ ഏതൊക്കെ രാജ്യങ്ങൾ സന്ദർശിക്കും? സാധ്യതയുള്ളതും ഇഷ്ടമുളളതുമായ രാജ്യങ്ങളുടെ പട്ടിക ഇപ്രകാരമാണ്.

ഹംഗറി: ഇന്റർനാഷനൽ യൂക്കരിസ്റ്റിക് കോൺഗ്രസിൽ പങ്കെടുത്തു മടങ്ങുമ്പോൾ അടുത്തവർഷം-2022- ഇവിടെ വീണ്ടും സന്ദർശിക്കാനുള്ള ആഗ്രഹം പാപ്പാ വ്യക്തമാക്കിയിരുന്നു.കോംഗോ: സെൻട്രൽ ആഫ്രിക്കൻ രാജ്യമായ കോംഗോയാണ് പട്ടികയിൽ രണ്ടാമതുള്ളത്.ഈസ്റ്റ് തിമൂർ: 2020 സെപ്തംബറിൽ പ്ലാൻ ചെയ്ത യാത്രയായിരുന്നുവെങ്കിലും കോവിഡ് വിഘാതമായിരുന്നു. ആ യാത്ര 2022 ൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.പാപ്പുവാ ന്യൂഗിനിയ: പാപ്പുവാ ന്യൂഗിനിയയാണ് അടുത്ത രാജ്യം. മാൾട്ട: 2010 ൽ ബെനഡിക്ട് പതിനാറാമനാണ് ഇവിടേയ്ക്ക് ഒടുവിലെത്തിയ പാപ്പ.മേൽപ്പറഞ്ഞ രാജ്യങ്ങൾ പാപ്പായെ സംബന്ധിച്ച് ഏറെ ഇഷ്ടമുള്ളതും ഏറെക്കൂറെ തീരുമാനമായതുമായതുമാണ്. ഇവയ്ക്കൊപ്പം തന്നെ സാധ്യതാപട്ടികയിലുള്ളത് കാനഡ, സൗത്ത് സുഡാൻ, ലെബനോൻ, ക്രൊയേഷ്യ, ഫിൻലാന്റ്, ബഹ്റിൻ, ഇന്ത്യ, സ്പെയ്ൻ എന്നിവയാണ്. യുക്രൈനിലേക്ക് പ്രസിഡന്റ് പാപ്പായെ ക്ഷണിച്ചിരുന്നുവെങ്കിലും രാഷ്ട്രീയമായ കാരണങ്ങളാൽ ആ സന്ദർശനം ദുഷ്ക്കരമാക്കിയിരിക്കുകയാണ്. ഇതേ അവസ്ഥ തന്നെയാണ് ഫ്രാൻസിനുമുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group