വത്തിക്കാൻ: കാൽമുട്ട് വേദനയെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ റദ്ദാക്കിയ കോംഗോ, സുഡാൻ സന്ദർശനം 2023 ഫെബ്രുവരിയിലേക്ക് നടത്താൻ പദ്ധതിയിടുന്നതായി ഫ്രാൻസിസ് പാപ്പാ. കഴിഞ്ഞ ദിവസം ആഫ്രിക്കൻ വിദ്യാർത്ഥികളുമായി നടത്തിയ ഓൺലൈൻ കോൺഫറൻസിലാണ് പാപ്പാ ഇക്കാര്യം അറിയിച്ചത്.
കോൺഫറൻസ് ചർച്ചക്കിടെ, ഡിആർസി-യിലെ ഒരു വിദ്യാർത്ഥി, കോംഗോയിലെ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കവെ, കഴിഞ്ഞ ജൂലൈയിലെ യാത്ര റദ്ദാക്കിയതിൽ സങ്കടം പ്രകടിപ്പിച്ച്, തന്റെ രാജ്യത്തേക്ക് വരാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് പാപ്പായോട് ചോദിച്ചു.
“അന്ന് എന്റെ ഡോക്ടർ എന്നെ വിലക്കിയതിനാൽ യാത്ര റദ്ദാക്കേണ്ടി വന്നു എന്നത് സത്യമാണ്. എന്നാൽ, ഇപ്പോൾ എനിക്ക് നടക്കാൻ കഴിയും. എല്ലാം നന്നായി പോകുന്നെങ്കിൽ, എല്ലാം ശരിയാണെങ്കിൽ ഫെബ്രുവരി ആദ്യം എനിക്ക് നിങ്ങളെ വന്ന് കാണാനും ദക്ഷിണ സുഡാനിലേക്ക് പോകാനും കഴിഞ്ഞേക്കും” – പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group