വത്തിക്കാൻ സിറ്റി: ഒക്ടോബർ 5-ന് അമേരിക്കൻ ഐക്യനാടുകളിലെ മിസ്സൂറി സംസ്ഥാനത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ഏണെസ്റ്റ് ജോൺസൻറെ വധശിക്ഷ ഒഴിവാക്കാണമെന്ന അഭ്യർത്ഥനയുമായി ഫ്രാൻസിസ് മാർപാപ്പ.
അമേരിക്കൻ ഐക്യനാടുകളിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ച്ബിഷപ്പ് ക്രിസ്റ്റഫ് പിയെർ, ഫ്രാൻസീസ് പാപ്പായുടെ നാമത്തിൽ, മിസ്സൂറിയുടെ ഗവർണ്ണർ മൈക്കിൾ പാർസന് അയച്ച കത്തിലാണ് കനിവിനായുള്ള ഈ അഭ്യർത്ഥനയുള്ളത്.
ജോൺസൻ കുറ്റം ചെയ്ത സാഹചര്യങ്ങളെ മറ്റു കാര്യങ്ങളല്ല, പ്രത്യതുത, അദ്ദേഹത്തിൻറെ മാനവികതയും മനുഷ്യജീവൻറെ പവിത്രതയും മാത്രമാണ് പാപ്പായുടെ ഈ അഭ്യർത്ഥനയുടെ മാനദണ്ഡമെന്ന് ആർച്ച്ബിഷപ്പ് ക്രിസ്റ്റഫ് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കുറ്റവാളികളുടെ തെറ്റുകളുടെ ക്രൂരത പ്രതികാരാഭിവാഞ്ഛയല്ല, പ്രത്യുത, ആ തെറ്റുകൾ ഉളവാക്കിയ മുറിവുകൾ സൗഖ്യമാനുള്ള ആഗ്രഹമാണ് ഉണ്ടാക്കേണ്ടതെന്ന പാപ്പായുടെ വാക്കുകളും ആർച്ച്ബിഷപ്പ് ക്രിസ്റ്റഫ് അനുസ്മരിക്കുന്നു.
61 വയസ്സുകാരനായ ഏണെസ്സറ്റ് ജോൺസൻറെ വധശിക്ഷ ഈ മാസം 5-ന് (05/10/21) നടപ്പാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.കൊളുംബിയായിലെ ഒരു കമ്പോള സമുച്ചയത്തിൽ 1994-ൽ ഒരു കവർച്ചാശ്രമത്തിനിടയിൽ മൂന്നുപേരെ വധിച്ചക്കുറ്റത്തിനാണ് കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരിക്കുന്നത്.
എന്നാൽ ബുദ്ധിമാന്ദ്യമുള്ളയാളാണ് ജോൺസനെന്നും ആകയാൽ ഈ വധശിക്ഷ നടപ്പാക്കരുതെന്നും അദ്ദേഹത്തിൻറെ അഭിഭാഷകൻ വാദിച്ചെങ്കിലും പരമോന്നത കോടതി ഈ വാദം കഴിഞ്ഞ മാസം തള്ളിക്കളഞ്ഞിരുന്നു.
അമേരിക്കൻ ഐക്യനാടുകളിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും കോവിഡ് 19 മഹാമാരിക്കാലത്ത് വധ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചിരിക്കയാണ്..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group