ഒരു വർഷത്തിലേറെയായി എത്യോപ്യയിലെ ടൈഗ്രേയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എത്യോപ്യയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ.
ഇന്നലെ നടന്ന ആഞ്ചലസ് പ്രാർത്ഥനക്കു ശേഷമുള്ള സന്ദേശത്തിലാണ് പാപ്പാ എത്യോപ്യയിലെ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തത് .
ഇത്തരമൊരു സാഹചര്യo ഉണ്ടായത് എത്യോപ്യയിൽ മാനുഷിക പ്രതിസന്ധിക്ക് കാരണമായെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
“എത്യോപ്യയിൽ ദുരിതമനുഭവിക്കുന്ന എല്ലാ ജനങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. വളരെ കഠിനമായ ദുരിതത്തിലൂടെയാണ് അവർ കടന്നുപോകുന്നത്. ഈ സംഘർഷം ഒരു വർഷത്തിലേറെ നീണ്ടുനിൽക്കുകയും നിരവധി പേർ ഇരകളാവുകയും ചെയ്തിട്ടുണ്ട്” – പാപ്പാ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group