ഇടയ സന്ദർശനത്തിന് ഒരുങ്ങി ഫ്രാൻസിസ് മാർപാപ്പാ ..

വത്തിക്കാൻ സിറ്റി : രാജ്യമായ ബുഡാപെസ്റ്റ്-സ്ലൊവാക്യ സന്ദർശിക്കുവാൻ ഒരുങ്ങി ഫ്രാൻസിസ് മാർപാപ്പാ. കൂടാതെ
സംഘർഷഭരിതമായ ആഫ്രിക്കൻ രാജ്യമായ എസ്വടിനിയിൽ അനുരഞ്ജന സംഭാഷണത്തിനായും മാർപാപ്പ അധികാരികളെ ക്ഷണിച്ചു. ഇന്നലെ നടന്ന
ഏഞ്ചലസ് പ്രാർത്ഥനയുടെ സമാപനത്തിലാണ് അശാന്തിയും അക്രമവും റിപ്പോർട്ട് ചെയ്യപ്പെടുന്ന എസ്വടിനിയയിലെ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും രാജ്യത്തിന്റെ സമാധാനത്തിനുo ഭാവിക്കും വേണ്ടി അധികാരികളെ ചർച്ചയ്ക്കായി ക്ഷണിക്കുകയും ചെയ്തത്.
ഇടയ സന്ദർശനത്തിനായി സെപ്റ്റംബർ 12 മുതൽ 15 വരെ സ്ലൊവാക്യയിലേക്കുള്ള യാത്ര പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും മാർപ്പാപ്പ പറഞ്ഞു. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കുള്ള സന്ദർശനത്തോടെയാണ് യാത്ര ആദ്യം ആരംഭിക്കുന്നത്. അവിടെ അദ്ദേഹം 52-ാമത് അന്താരാഷ്ട്ര യൂക്കറിസ്റ്റിക് കോൺഗ്രസിന്റെ സമാപന ദിവ്യബലി അർപ്പിക്കും . തുടർന്ന് സെപ്റ്റംബർ 12 മുതൽ 15 വരെ അദ്ദേഹം സ്ലൊവാക്യയിലേക്ക് പോകും , ബ്രാറ്റിസ്ലാവ, പ്രീനോവ്, കൊയിസ് ഇ സാറ്റിൻ നഗരങ്ങളും സന്ദർശിക്കും.
യാത്രയുടെ ക്രമീകരണങ്ങൾ യഥാസമയം പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് വത്തിക്കാൻ പ്രസ്സ് ഓഫീസ് അറിയിച്ചു.യാത്ര സംഘടിപ്പിക്കുകയും പ്രയത്നിക്കുകയും ചെയ്യുന്ന എല്ലാവരോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി, അവർക്കുവേണ്ടി പ്രാർത്ഥനകൾ അർപ്പിക്കുന്നുവെ ന്നും മാർപാപ്പാ പറഞ്ഞു ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group