ജൂലൈയിൽ കാനഡ സന്ദർശിക്കാൻ ഒരുങ്ങി മാർപാപ്പാ

ശാരീരിക അസ്വസ്ഥതകൾക്കിടയിലും തന്റെ അജപാലന ദൗത്യത്തിന് ഭംഗം വരുത്താതെ ഫ്രാൻസിസ് മാർപാപ്പാ.ജൂലൈയിൽ മാർപാപ്പാ കാനഡ സന്ദർശിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.ജൂലൈ 24 മുതൽ 30 വരെ തീയതികളിലായിരിക്കും പര്യടനം.വിശുദ്ധ അന്നായുടെ തിരുനാളിനോട് അനുബന്ധിച്ച് കാനഡയിലെ തദ്ദേശീയ ജനതയുമായി കൂടിക്കാഴ്ച നടത്താൻ ആലോചനയുണ്ടെന്ന് മാർപാപ്പ കഴിഞ്ഞമാസം അറിയിച്ചിരുന്നു. കാനഡയിലെ തദ്ദേശീയ ജനതയുടെ നേതാക്കന്മാരുമായി പാപ്പാ ഏപ്രിൽ ഒന്നിന് വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

സന്ദർശനവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group