ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് യഥാർത്ഥ കുരിശിന്റെ തിരുശേഷിപ്പ് മാർപാപ്പ സമ്മാനമായി നൽകി

ബ്രിട്ടന്റെ പരമാധികാരിയായി സ്ഥാനമേൽക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണത്തിനായി മാർപാപ്പ യഥാർത്ഥ കുരിശിന്റെ തിരുശേഷിപ്പ് സമ്മാനമായി നൽകി.

വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്കുള്ള ചാൾസിന്റെ ഘോഷയാത്രക്ക് നേതൃത്വം നൽകുന്ന ‘ക്രോസ് ഓഫ് വെയിൽസിൽ വി. കുരിശിന്റ തിരുശേഷിപ്പുകൾ ഉൾപ്പെടുത്തും. ഈ തിരുശേഷിപ്പിന്റെ സാന്നിധ്യത്തിലായിരിക്കും ചാൾസ്
രാജാവ് കിരീടമണിയുക.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ചടങ്ങുകളിൽ എപ്പോഴും കാണുന്ന ആഡംബരത്തിനും ആചാരത്തിനും സാക്ഷ്യം വഹിക്കാൻ നിരവധി പേരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.

ഘോഷയാത്രയുടെ മുൻനിരയിലുള്ള യഥാർത്ഥ കുരിശിന്റെ തിരുശേഷിപ്പ് ബ്രിട്ടീഷ് രാജകീയ പാരമ്പര്യത്തിന്റെ അത്ര അറിയപ്പെടാത്തതും ആഴത്തിലുള്ളതുമായ ക്രിസ്ത്യൻവംശത്തിന് സാക്ഷ്യം വഹിക്കും എന്ന പ്രത്യേകതയും ഈ സ്ഥാനാരോഹണത്തിനുണ്ട്.

“അസാധാരണമായ ഈ സമ്മാനത്തിന് ഫ്രാൻസിസ് മാർപാപ്പയോട് ഞങ്ങൾ അഗാധമായ നന്ദിയുo കൃതജ്ഞതയും അറിയിക്കുന്നു, അഞ്ചു മാർപാപ്പമാരെ കണ്ടുമുട്ടിയ, പരേതയായ എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വികസിച്ച വത്തിക്കാൻ – യുകെ ബന്ധത്തിന്റെ ശക്തി ഈ സമ്മാനത്തിൽ പ്രതിഫലിപ്പിക്കുന്നുണ്ട് ” – പരിശുദ്ധ സിംഹാസനത്തിലെ യുകെ അംബാസഡർ ക്രിസ് ട്രോട്ട് ത്വമേറ്റെർ സന്ദേശത്തിൽ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group