നിക്കരാഗ്വയിൽ നിന്നും പുറത്താക്കിയ ന്യൂൺഷ്യോയെ സ്വീകരിച്ച് മാർപാപ്പാ

നിക്കരാഗ്വയിലെ ഡാനിയേൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണത്തിൻകീഴിൽ പുറത്താക്കപ്പെട്ട അപ്പസ്തോലിക് ന്യൂൺഷ്യോ, മോൺ. വാൾഡെമർ സ്റ്റാനിസ്ലാവ് സോമർടാഗിനെ സ്വീകരിച്ച് ഫ്രാൻസിസ് പാപ്പാ. കഴിഞ്ഞ ദിവസം വത്തിക്കാനിൽ വച്ചാണ് ന്യൂൺഷ്യോയെ പാപ്പാ സ്വീകരിച്ചത്. വത്തിക്കാൻ പ്രസ് ഓഫീസാണ് ഇക്കാര്യം പുറത്തുവിട്ടത്.

2018 മുതൽ 2022 മാർച്ച് വരെ നിക്കരാഗ്വയിലെ അപ്പസ്തോലിക് നൂൺഷ്യോ ആയിരുന്നു ബിഷപ്പ് സോമർടാഗ്. ഭരണകൂടവും പ്രതിപക്ഷവും തമ്മിലുള്ള സംഭാഷണങ്ങളിൽ സഹകരിച്ച അപ്പോസ്തോലിക് ന്യൂൺഷ്യോയെ 2022 മാർച്ച് ആറിന് നിക്കരാഗ്വയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഡാനിയൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യഭരണം കുറച്ചു കാലമായി കത്തോലിക്കാ സഭക്കെതിരെ കടുത്ത പീഡനങ്ങളാണ് അഴിച്ചു വിടുന്നത്.നിക്കരാഗ്വയിലെ പീഡനജയിൽ എന്നറിയപ്പെടുന്ന എൽ ചിപോട്ടിൽ ഇപ്പോൾ നിരവധി വൈദികരെ തടവിലാക്കിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group